അയ്യപ്പന്‍കോവില്‍ വില്ലേജ് ഓഫീസ് പടിക്കല്‍ കോണ്‍ഗ്രസ് ധര്‍ണ നടത്തി
അയ്യപ്പന്‍കോവില്‍ വില്ലേജ് ഓഫീസ് പടിക്കല്‍ കോണ്‍ഗ്രസ് ധര്‍ണ നടത്തി

ഇടുക്കി: സംസ്ഥാന ബജറ്റിലെ ജനദ്രോഹ നിര്‍ദേശങ്ങള്‍ക്കെതിരെ കോണ്‍ഗ്രസ് അയ്യപ്പന്‍കോവില്‍ മണ്ഡലം കമ്മിറ്റി വില്ലേജ് ഓഫീസ് പടിക്കല്‍ ധര്‍ണ നടത്തി. ഡിസിസി സെക്രട്ടറി പി ആര്‍ അയ്യപ്പന്‍ ഉദ്ഘാടനം ചെയ്തു. എല്‍ഡിഎഫ് സര്‍ക്കാര്‍ ജനങ്ങളെ ദ്രോഹിക്കുന്ന നടപടിയാണ് സ്വീകരിക്കുന്നതെന്നും ഇതിനെതിരെ ജനങ്ങള്‍ ശക്തമായി പ്രതികരിക്കണമെന്നും അദ്ദേഹം പറഞ്ഞു. എല്‍ഡിഎഫ് സര്‍ക്കാരിന്റെ നികുതികൊള്ളയ്‌ക്കെതിരെയും ഭൂനികുതി 50 ശതമാനം വര്‍ധിപ്പിച്ചതിനെതിരെയുമാണ് സമരം. മണ്ഡലം പ്രസിഡന്റ് ജെയിംസ് കാപ്പന്‍ അധ്യക്ഷനായി. നേതാക്കന്മാരായ മാരിയില്‍ രാജേന്ദ്രന്‍, സോണിയ ജെറി, ഷാജി ചപ്പാത്ത്, തോമസ് നടുവിലേകുറ്റ്, സുബാഷ് മഠത്തില്‍, ജോസഫ് തെക്കേമുറി, സണ്ണി മംഗലശേരി, ജോസഫ് കുര്യന്‍ അഡ്വ. സുമേഷ്, ജെയ്‌മോന്‍, ജറിവെട്ടിക്കാല എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






