ഉപ്പുതറ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ഡോക്ടര്‍മാരെത്തി
ഉപ്പുതറ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ഡോക്ടര്‍മാരെത്തി

ഇടുക്കി: ഉപ്പുതറ സാമൂഹ്യആരോഗ്യ കേന്ദ്രത്തില്‍ ബ്ലോക്ക് പഞ്ചായത്തിന്റെ ഇടപെടലിനെ തുടര്‍ന്ന് അഞ്ചോളം ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കി. ആശുപത്രിയില്‍ 24 മണിക്കൂറും അത്യഹിത സേവനം ലഭ്യമാക്കുമെന്നും കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ വേണ്ട എല്ലാ സൗകര്യവും ഏര്‍പ്പെടുത്തുമെന്നും കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പി ജോണ്‍ അറിയിച്ചു. ഇതോടൊപ്പം ദന്തല്‍ വിഭാഗം ഉള്‍പ്പെടെ 7 ഡോക്ടര്‍മാരുടെ സേവനമാണ് ആശുപത്രിയില്‍ ലഭ്യമാക്കുന്നത്. ഇതില്‍ അഞ്ചു ഡോക്ടര്‍മാരുടെ സേവനം ആരംഭിക്കുകയും ചെയ്തു.
What's Your Reaction?






