അയ്യപ്പൻകോവിൽ പരപ്പിൽ കാറുകൾ തമ്മിൽ കുട്ടിയിടിച്ച് അപകടം
അയ്യപ്പൻകോവിൽ പരപ്പിൽ കാറുകൾ തമ്മിൽ കുട്ടിയിടിച്ച് അപകടം

ഇടുക്കി: അയ്യപ്പൻകോവിൽ പരപ്പിൽ വ്യാഴാഴ്ച രാവിലെ 11ന് കാറുകൾ തമ്മിൽ കുട്ടിയിടിച്ച് അപകടം . തിരുവനന്തപുരത്തുനിന്ന് ജോലി കഴിഞ്ഞ് മടങ്ങിയ കട്ടപ്പന ഉപ്പുകണ്ടം സ്വദേശിയുടെ വാഹനം പരപ്പ് പെട്രോൾ പമ്പിന് എതിർവശത്ത് നിർത്തിയിട്ടിരുന്ന തമിഴ്നാട് മധുര സ്വദേശികളുടെ വാഹനത്തിൽ ഇടിക്കുകയായിരുന്നു. വാഹനം ഓടിക്കുന്നതിനിടെ ഉറങ്ങിപോയതാണ് അപകട കാരണം. അപകടത്തിൽ ആർക്കും പരിക്കില്ലെങ്കിലും വാഹനങ്ങൾക്ക് കാര്യമായ കേടുപാടുകൾ സംഭവിച്ചു.
What's Your Reaction?






