കുരങ്ങാട്ടിയുടെ കാര്‍ഷിക സമൃദ്ധി വീണ്ടെടുക്കാന്‍ പദ്ധതി

കുരങ്ങാട്ടിയുടെ കാര്‍ഷിക സമൃദ്ധി വീണ്ടെടുക്കാന്‍ പദ്ധതി

Feb 19, 2025 - 21:42
 0
കുരങ്ങാട്ടിയുടെ കാര്‍ഷിക സമൃദ്ധി വീണ്ടെടുക്കാന്‍ പദ്ധതി
This is the title of the web page
ഇടുക്കി: അടിമാലി പഞ്ചായത്തിലെ കുരങ്ങാട്ടിയില്‍ നടപ്പിലാക്കാന്‍ ലക്ഷ്യമിട്ടിട്ടുള്ള കുരങ്ങാട്ടി സമഗ്ര കാര്‍ഷിക, ടൂറിസം പദ്ധതിയുടെ ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. കുരങ്ങാട്ടി തോടിന്റെ പുനരുജ്ജീവന പ്രവര്‍ത്തനങ്ങളാണ് ആദ്യഘട്ടത്തില്‍ ചെയ്യുന്നത്. ജലസേചന വകുപ്പ് വകയിരുത്തിയിട്ടുള്ള തുക വിനിയോഗിച്ചാണ് നിലവില്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്ന് പഞ്ചായത്തംഗം  സി.ഡി. ഷാജി പറഞ്ഞു. കുരങ്ങാട്ടിയുടെ നഷ്ടമായ കാര്‍ഷിക സമൃദ്ധി തിരികെ പിടിക്കുന്നതിനൊപ്പം പ്രദേശത്തിന്റെ ടൂറിസം സാധ്യതകളെ കൂടി പ്രയോജനപ്പെടുത്താന്‍ ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പിലാക്കുന്നത്. തോടിന്റെ ആഴവും വീതിയും വര്‍ധിപ്പിച്ച് ഒഴുക്ക് വീണ്ടെടുക്കും. പാടശേഖരത്ത് വേനല്‍ക്കാലത്ത് നെല്‍കൃഷിക്കാവശ്യമായ വെള്ളം കണ്ടെത്തുകയാണ് ഒരു ലക്ഷ്യം. മഴക്കാലത്ത് പാടങ്ങളിലേക്ക് വെള്ളം അധികമായി ഒഴുകി കയറുന്നത് തടയാനും ലക്ഷ്യമിടുന്നു. അടുത്ത ഏതാനും വര്‍ഷങ്ങള്‍ക്കൊണ്ട് കുരങ്ങാട്ടി സമഗ്ര കാര്‍ഷിക, ടൂറിസം പദ്ധതി പൂര്‍ണ്ണതോതില്‍ നടപ്പിലാക്കും. കുരങ്ങാട്ടി പാടശേഖരത്തെ പൂര്‍ണമായി കതിരണിയിക്കാനും നെല്‍കൃഷി കൂടാതെ പുഷ്പ കൃഷി നടത്താനും ലക്ഷ്യമിടുന്നുണ്ട്. കുരങ്ങാട്ടി തോട് ജല സമൃദ്ധമാക്കി ഇതുവഴിയെത്തുന്ന സഞ്ചാരികളെ ആകര്‍ഷിക്കാന്‍ പോകുന്ന കുട്ടവഞ്ചി യാത്ര അടക്കമുള്ള പ്രവര്‍ത്തനങ്ങളും ടൂറിസം പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നുവെന്ന്  സി ഡി ഷാജി വ്യക്തമാക്കി.

What's Your Reaction?

like

dislike

love

funny

angry

sad

wow