ഇടുക്കി: മികച്ച പാര്‍ലമെന്റ് അംഗത്തിനുളള അവാര്‍ഡ് നേടിയ ഡീന്‍ കുര്യാക്കോസ് എംപിയെ ആലക്കോട് സ്വാന്തനം ചാരിറ്റബിള്‍ ട്രസ്റ്റ് അനുമോദിച്ചു. അടിസ്ഥാന സൗകര്യവികസനത്തിന് ഊന്നല്‍ നല്‍കിയുള്ള പ്രവര്‍ത്തനങ്ങളും ജനകീയ വിഷയങ്ങളിലെ കൃത്യമായ ഇടപെടലുകളുമാണ് എംപിയെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. കലയന്താനിയില്‍ നടന്ന സമ്മേളനത്തില്‍ ട്രസ്റ്റ് പ്രസിഡന്റ് വി എം ചാക്കോ അധ്യക്ഷനായി. കലയന്താനി സെന്റ് മേരിസ് പള്ളി വികാരി ഫാ. ഫ്രാന്‍സിസ് കിരംപാറ, കൊന്താല പള്ളി ജുമാ മസ്ജിദ് ഇമാം അല്‍ ഹാഫിസ് മുഹമദ് ഷാഫി അല്‍ ഹസനി, കെ ഇ ജബ്ബാര്‍, എം ജെ മാത്യു, പി കെ ശിവദാസ്, പി ടി സലിം, രാഹുല്‍ രവി, ഫ്രാന്‍സിസ് ചെബ്ലാങ്കല്‍, റോജി വല്ലത്ത് എന്നിവര്‍ പങ്കെടുത്തു.