വണ്ടിപ്പെരിയാറില്‍ അജ്ഞാതജീവി വളര്‍ത്തുനായയെ ആക്രമിച്ചു
വണ്ടിപ്പെരിയാറില്‍ അജ്ഞാതജീവി വളര്‍ത്തുനായയെ ആക്രമിച്ചു

ഇടുക്കി: വണ്ടിപ്പെരിയാര്‍ വള്ളക്കടവ് ആലഞ്ചേരി ഭാഗത്ത് അജ്ഞാതജീവി വളര്‍ത്തുനായയെ ആക്രമിച്ചു. പീടികയില്‍ വീട്ടില്‍ ജോസിന്റെ നായയെയാണ് അജ്ഞാതജീവി ആക്രമിച്ച് പരിക്കേല്‍പ്പിച്ചത്. ബുധനാഴ്ച പുലര്‍ച്ചെ 3ന് വീടിന്റെ വരാന്തയില്‍ കിടന്ന നായയുടെ കരച്ചില്‍ കേട്ട് വീട്ടുകാര്‍ പുറത്തിറങ്ങിപ്പോള്‍ അജ്ഞാതജീവി നായയെ വലിച്ചുകൊണ്ടുപോകുന്നതായി കണ്ടു. തുടര്‍ന്ന് ഇവര്‍ ബഹളമുണ്ടാക്കിയതോടെ നായയെ റോഡില്‍ ഉപേക്ഷിച്ച് ജീവി പോയി. തുടര്‍ന്ന് വനപാലകരെ വിവരമറിയിച്ചു. എരുമേലി റെഞ്ച് ഓഫീസ് മൗണ്ട് സെക്ഷനിലെ ജീവനക്കാര്‍ സ്ഥലത്തെത്തി പരിശോധ നടത്തി. പുലിയായിരിക്കാം എന്നാണ് പ്രാഥമീക നിഗമനം.
What's Your Reaction?






