ലഹരിക്കെതിരെ ജവഹര്‍ ബാല്‍ മഞ്ച് കട്ടപ്പനയില്‍ സിഗ്‌നേച്ചര്‍ കാമ്പയിന്‍ നടത്തി
ലഹരിക്കെതിരെ ജവഹര്‍ ബാല്‍ മഞ്ച് കട്ടപ്പനയില്‍ സിഗ്‌നേച്ചര്‍ കാമ്പയിന്‍ നടത്തി

ഇടുക്കി: കേരളത്തില്‍ വര്‍ധിച്ചുവരുന്ന ലഹരി വ്യാപനത്തിനും അക്രമത്തിനുമെതിരെ ജവഹര്‍ ബാലമഞ്ച് കട്ടപ്പന ബ്ലോക്ക് കമ്മിറ്റി പള്ളിക്കവലയില്‍ സിഗ്‌നേച്ചര്‍ കാമ്പയിന്‍ നടത്തി. കോണ്‍ഗ്രസ് കട്ടപ്പന ബ്ലോക്ക് പ്രസിഡന്റ് തോമസ് മൈക്കിള്‍ ഉദ്ഘാടനം ചെയ്തു. ലഹരി മാഫിയകളെ നിയന്ത്രിക്കേണ്ട സര്‍ക്കാര്‍ നിഷ്‌ക്രിയമായതായി അദ്ദേഹം പറഞ്ഞു. 'നോ ഡ്രഗ്‌സ് നോ ക്രൈം' എന്ന സന്ദേശവുമായാണ് പരിപാടി സംഘടിപ്പിച്ചത്. ജവഹര്‍ ബാല്‍മഞ്ച് ബ്ലോക്ക് പ്രസിഡന്റ് കെ എസ് സജീവ് അധ്യക്ഷനായി. കോണ്‍ഗ്രസ് കട്ടപ്പന മണ്ഡലം പ്രസിഡന്റ് സിജു ചക്കുംമൂട്ടില്‍ മുഖ്യപ്രഭാഷണം നടത്തി. ഷാജി വെള്ളംമാക്കല്‍, എ എം സന്തോഷ്, പ്രശാന്ത് രാജു, കെ എ മാത്യു, ജോസ് അനക്കല്ലില്‍, ഷമേജ് കെ ജോര്‍ജ്, പി എസ് മേരിദാസന്‍, കെ ഡി രാധാകൃഷന്‍, സി എം തങ്കച്ചന്‍, ബിജു പുന്നോലി, ഷിബു പുത്തന്‍പുരക്കല്‍, ഷാജന്‍ എബ്രഹാം തുടങ്ങിയവര്‍ സംസാരിച്ചു. സ്‌കൂള്‍ വിദ്യാര്‍ഥികളും അധ്യാപകരും പൊതുജനങ്ങളും ഉള്‍പ്പെടെ നിരവധിപേര്‍ കാമ്പയിനില്‍ പങ്കെടുത്തു.
What's Your Reaction?






