മാട്ടുക്കട്ട ഗവ. എല്‍പി സ്‌കൂള്‍ വാര്‍ഷികം ആഘോഷിച്ചു
മാട്ടുക്കട്ട ഗവ. എല്‍പി സ്‌കൂള്‍ വാര്‍ഷികം ആഘോഷിച്ചു

ഇടുക്കി: മാട്ടുക്കട്ട ഗവ. എല്‍പി സ്‌കൂള്‍ വാര്‍ഷികം അയ്യപ്പന്‍കോവില്‍ പഞ്ചായത്ത് പ്രസിഡന്റ് ജയ്‌മോന്‍ ജോണ്‍സണ്‍ ഉദ്ഘാടനം ചെയ്തു. കേരള സാഹിത്യ അക്കാദമി അംഗം മോബിന്‍ മോഹന്‍, സ്‌കൂളിന്റെ വികസനത്തില്‍ നിര്‍ണായക പങ്കുവഹിച്ച പഞ്ചായത്ത് പ്രസിഡന്റ് ജയ്‌മോള്‍ ജോണ്‍സണ്‍, പഞ്ചായത്തംഗങ്ങള്‍, യുവ ഗായകന്‍ അരുണ്‍ അനിരുദ്ധന്‍ എന്നിവരെ അനുമോദിച്ചു. പിടിഎ സെക്രട്ടറി ദീപ പിവി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പിടിഎ പ്രസിഡന്റ് ഷിന്റോ പീറ്റര്‍ അധ്യക്ഷനായി. വൈസ് പ്രസിഡന്റ് മനു കെ ജോണ്‍, പഞ്ചായത്തംഗങ്ങളായ ഷൈമോള്‍ രാജന്‍, സോണിയ ജെറി, ബി ബിനു ഹെഡ്മിസ്ട്രസ് റാണി തോമസ്, മോബിന്‍ മോഹനന്‍ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






