എഴുകുംവയല്‍ കുരിശുമല തീര്‍ഥാടനം തുടങ്ങി: ഒന്നാംവെള്ളി ആചരണം 7ന്‌

എഴുകുംവയല്‍ കുരിശുമല തീര്‍ഥാടനം തുടങ്ങി: ഒന്നാംവെള്ളി ആചരണം 7ന്‌

Mar 5, 2025 - 23:09
Mar 5, 2025 - 23:38
 0
എഴുകുംവയല്‍ കുരിശുമല തീര്‍ഥാടനം തുടങ്ങി: ഒന്നാംവെള്ളി ആചരണം 7ന്‌
This is the title of the web page

ഇടുക്കി: ഇടുക്കി രൂപതയുടെ ഔദ്യോഗിക തീര്‍ഥാടന കേന്ദ്രമായ കിഴക്കിന്റെ മലയാറ്റൂര്‍ എന്നറിയപ്പെടുന്ന എഴുകുംവയല്‍ കുരിശുമലയില്‍ തീര്‍ഥാടനത്തിന് തുടക്കമായി. 7ന് ഒന്നാം വെള്ളി ദിനത്തില്‍ രാവിലെ 9.30ന് പരിഹാരപ്രദക്ഷിണം. 11ന് കുര്‍ബാന, വചനസന്ദേശം- ഫാ. ജോസഫ് തോമസ് കുഴിയംപ്ലാവില്‍. വൈകിട്ട് 5ന് കുര്‍ബാന, വചനസന്ദേശം- ഫാ. സോബിന്‍ കൈപ്പയില്‍. 14ന് രണ്ടാംവെള്ളി ദിനത്തില്‍ രാവിലെ 9.30ന് പരിഹാര പ്രദക്ഷിണം, 11ന് കുര്‍ബാന, വചന സന്ദേശം- ഫാ. ജോസ് ചെമ്മരപ്പള്ളി, വൈകിട്ട് 5ന് കുര്‍ബാന, വചനസന്ദേശം- ഫാ. ജോസഫ് വട്ടപ്പാറയില്‍. 21ന് മൂന്നാംവെള്ളി ദിനത്തില്‍ രാവിലെ 9.30ന് പരിഹാരപ്രദക്ഷിണം, 11ന് കുര്‍ബാന, വചന സന്ദേശം- ഫാ. ജെയിന്‍ കണിയോടിക്കല്‍, വൈകിട്ട് 5ന് കുര്‍ബാന, വചനസന്ദേശം- ഫാ. ജോണ്‍ ചേനംചിറ. 28ന് നാലാം വെള്ളി ദിനത്തില്‍ രാവിലെ 9.30ന് പരിഹാരപ്രദക്ഷിണം, 11ന് കുര്‍ബാന, വചന സന്ദേശം- മോണ്‍. ജോസ് കരിവേലിക്കല്‍, വൈകിട്ട് 5ന് കുര്‍ബാന, വചനസന്ദേശം- ഫാ. തോമസ് വലിയമംഗലം. ഏപ്രില്‍ 4ന് അഞ്ചാംവെള്ളി ദിനത്തില്‍ രാവിലെ 9.30ന് പരിഹാരപ്രദക്ഷിണം, 11ന് കുര്‍ബാന, വചന സന്ദേശം- ഫാ. ജോര്‍ജ് തുമ്പനിരപ്പേല്‍, വൈകിട്ട് 5ന് കുര്‍ബാന, വചനസന്ദേശം- ഫാ. ജോണ്‍ ആനിക്കോട്ടില്‍. ഏപ്രില്‍ 11ന് 40-ാം വെളളി ദിനത്തില്‍ രൂപതാ മെത്രാന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേലിനൊപ്പം കുരിശുമല തീര്‍ഥാടനം. ഏപ്രില്‍ 18ന് ദുഃഖവെള്ളി ദിനത്തില്‍ രാവിലെ 7ന് പരിഹാര പ്രദക്ഷിണം, 8.30ന് തിരുക്കര്‍മങ്ങള്‍ക്ക് മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ മുഖ്യകാര്‍മികത്വം വഹിക്കും, 11.30ന് പീഡാനുഭവ സന്ദേശം, ക്രൂശിതരൂപ വണക്കം, ഉച്ചകഴിഞ്ഞ് 3ന് കരുണക്കൊന്ത, പുത്തന്‍പാന. ഏപ്രില്‍ 19ന് ദുഃഖശനി ദിനത്തില്‍ രാവിലെ 6.30ന് കുര്‍ബാന, 8.30ന് വാഹനവെഞ്ചിരിപ്പ്. ഏപ്രില്‍ 27ന് പുതുഞായര്‍ ദിനത്തില്‍ രാവിലെ 9ന് പരിഹാരപ്രദക്ഷിണം, 10.15ന് കൊടിയേറ്റ്, 10.30ന് കുര്‍ബാന വചന സന്ദേശം- ഫാ. ജെഫിന്‍ എലിവാലില്‍, 12.15ന് പ്രദക്ഷിണം, സ്നേഹവിരുന്ന്. വെള്ളി, ഞായര്‍ ഒഴികെയുള്ള ദിവസങ്ങളില്‍ രാത്രി 7ന് മലമുകളില്‍ കുര്‍ബാന ഉണ്ടായിരിക്കും. നോമ്പിലെ വെള്ളിയാഴ്ചകളില്‍ മലമുകളില്‍ കുമ്പസാരിക്കുന്നതിനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്. വാര്‍ത്താസമ്മേളനത്തില്‍ ഇടുക്കി രൂപതാ മീഡിയ കമ്മിഷന്‍ ഡയറക്ടര്‍ ഫാ. ജിന്‍സ് കാരയ്ക്കാട്ട്, എഴുകുംവയല്‍ പള്ളി വികാരി ഫാ. തോമസ് വട്ടമല, കൈക്കാരന്‍മാരായ ജോയി കൊച്ചടിവാരം, തോമസ് ചെരുവില്‍, കുഞ്ഞ് വേഴമ്പത്തോട്ടം എന്നിവര്‍ പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow