കര്‍ഷക കോണ്‍ഗ്രസ് കഞ്ഞിക്കുഴി മണ്ഡലം കമ്മിറ്റി മാര്‍ച്ചും ധര്‍ണയും നടത്തി
കര്‍ഷക കോണ്‍ഗ്രസ് കഞ്ഞിക്കുഴി മണ്ഡലം കമ്മിറ്റി മാര്‍ച്ചും ധര്‍ണയും നടത്തി

ഇടുക്കി: കര്‍ഷക കോണ്‍ഗ്രസ് കഞ്ഞിക്കുഴി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കേരളാ ബാങ്ക് കഞ്ഞിക്കുഴി ശാഖ പടിക്കലേയ്ക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. മുന്‍ ഡിസിസി പ്രസിഡന്റ് റോയി കെ പൗലോസ് ഉദ്ഘാടനം ചെയ്തു. കാര്‍ഷിക മേഖലയിലെ തകര്‍ച്ചക്കിടയില്‍ ജപ്തി നടപടികളുമായ് മുമ്പോട്ടുപോകുന്ന ബാങ്കിന്റെ കര്‍ഷക ദ്രോഹ നടപടികള്‍ക്കെതിരെ പ്രതിഷധിച്ചാണ് സമരം നടത്തിയത്. കര്‍ഷക കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് തോമസ് മുണ്ടന്‍മലയില്‍ അധ്യക്ഷയായി. ജില്ലാ പ്രസിഡന്റ് ടോമി പാലയ്ക്കല്‍ മുഖ്യപ്രഭാഷണം നടത്തി. കോണ്‍ഗ്രസ് കഞ്ഞിക്കുഴി മണ്ഡലം പ്രസിഡന്റ് ജോബി ചാലില്‍, ആഗസ്തി അഴകത്ത്, ജോയി വര്‍ഗീസ്, തങ്കച്ചന്‍ കാരക്കാവേലി, ജോസ് മുത്തനാട്ട്, ഷിജു ആന്റണി, നാരായണന്‍ കുന്നിനിയില്‍, രാജേശ്വരി രാജന്‍, ജോസ് മലക്കുടി, സോയിമോന്‍ സണ്ണി എന്നിവര്‍ സംസാരിച്ചു. നിരവധി പ്രവര്‍ത്തകര്‍ പങ്കെടുത്തു.
What's Your Reaction?






