ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആന്‍സി തോമസ് രാജിവച്ചു
ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആന്‍സി തോമസ് രാജിവച്ചു

ഇടുക്കി: ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആന്‍സി തോമസ് പ്രസിഡന്റ് സ്ഥാനം രാജിവച്ചു. ബിഡിഒ ഷൈജ മോള്‍ കോയ മുന്‍പാകെ മുന്നണി ധാരണ പ്രകാരമാണ് രാജി. കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിലെ ഡോളി സുനില്‍ അടുത്ത പ്രസിഡന്റാകും. കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ച് വിജയിച്ച രാജി ചന്ദ്രന്‍ എല്‍ഡിഎഫില്‍ ചേര്‍ന്നതോടെ നിയമ പോരാട്ടങ്ങള്‍ക്ക് ഒടുവില്‍ രാജി ചന്ദ്രനെ കോടതി അയോഗ്യയാക്കുകയും ആന്‍സി തോമസ് സ്ഥാനമേല്‍ക്കുകയുമായിരുന്നു. 11 മാസത്തെ സേവനത്തിനുശേഷമാണ് രാജി. പുതിയ പ്രസിഡന്റ് ചുമതലയേല്‍ക്കുന്നത് വരെ വൈസ് പ്രസിഡന്റ് എബി തോമസിനായിരിക്കും പ്രസിഡന്റ് ചുമതല. എബി തോമസ്, സ്‌നേഹന്‍ രവി, സെല്‍വരാജന്‍ റ്റി ആര്‍, ബിനോയി വര്‍ക്കി, സാന്ദ്ര മോള്‍, ജിന്നി, റിന്റാ മോള്‍ വര്‍ഗീസ് എന്നിവര്‍ രാജിസമര്‍പ്പിക്കുവാന്‍ ആന്‍സി തോമസിന് ഒപ്പമെത്തി.
What's Your Reaction?






