ഇടുക്കി: ദേവികുളം ചൊക്രമുടി വിഷയത്തില്‍ നടപടി കടുപ്പിച്ച് റവന്യു വകുപ്പ്. മുന്‍ ദേവികുളം സബ് കലക്ടര്‍ റദ്ദ് ചെയ്ത പട്ടയത്തിലുള്ള വിന്‍ഡര്‍ ഗാര്‍ഡന്‍ റിസോര്‍ട്ട് ഏറ്റെടുക്കുന്ന നടപടികള്‍ ആരംഭിച്ചു. പൊലീസിന്റെ വന്‍ സുരക്ഷയോടെയാണ് റവന്യു വകുപ്പ് റിസോര്‍ട്ട് ഏറ്റെടുക്കല്‍ നടപടി ആരംഭിച്ചിരിക്കുന്നത്.