ബിജെപി കട്ടപ്പനയില്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ചു
ബിജെപി കട്ടപ്പനയില്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ചു

ഇടുക്കി: ബിജെപി കട്ടപ്പന മണ്ഡലം കമ്മിറ്റി സ്വാതന്ത്ര്യദിനാഘോഷം നടത്തി. കട്ടപ്പന മിനി സ്റ്റേഡിയത്തില്‍ മണ്ഡലം പ്രസിഡന്റ് അഡ്വ. സുജിത്ത് ശശി ദേശീയപതാക ഉയര്‍ത്തി. പ്രവര്‍ത്തകര്‍ പുഷ്പാര്‍ച്ചന നടത്തി. അഖണ്ട ഭാരതമാതാസ്മൃതി സംഗമത്തില്‍ സാമൂഹിക സമരസമിതി ജില്ലാ കോ- ഓര്‍ഡിനേറ്റര്‍ ബാബുരാജ് ശര്‍മ സന്ദേശം നല്‍കി. റിട്ട. എസ്‌ഐ ദേവസ്യ മണ്ഡലം പ്രസിഡന്റ് അഡ്വ. സുജിത് ശശിക്ക് ദേശീയപതാക നല്‍കി തിരന്‍ഗയാത്ര ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് അമര്‍ജവാന്‍ സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി. ജില്ലാ വൈസ് പ്രസിഡന്റുമാരായ കെ എന്‍ പ്രകാശ്, ഷാജി നെല്ലിപ്പറമ്പില്‍, ശ്രീനഗരി രാജന്‍, മേഖലാ സെക്രട്ടറി കെ എന്‍ ഷാജി, ജില്ലാ സെക്രട്ടറി ജയദേവന്‍, മുന്‍ മണ്ഡലം പ്രസിഡന്റ് പി എന്‍ പ്രസാദ്, എം എന്‍ മോഹന്‍ദാസ്, മണ്ഡലം നേതാക്കളായ സുരേഷ് കുമാര്‍ എ ആര്‍, സി എന്‍ രാജപ്പന്‍, സി എം മഹേഷ്, പി ആര്‍ രാജേന്ദ്രന്‍, ബോണി വര്‍ഗീസ്, രാജകൃഷ്ണമൂര്‍ത്തി, സജി കെ വി, ഗൗതംകൃഷ്ണ ജെ, മനോജ് തടത്തില്‍ എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?






