ഇടുക്കി മെഡിക്കല്‍ കോളേജില്‍ സ്വാതന്ത്ര്യദിനാഘോഷം നടത്തി
ഇടുക്കി മെഡിക്കല്‍ കോളേജില്‍ സ്വാതന്ത്ര്യദിനാഘോഷം നടത്തി

ഇടുക്കി: ഇടുക്കി മെഡിക്കല്‍ കോളേജില്‍ സ്വാതന്ത്ര്യ ദിനാഘോഷവും സഹായ കേന്ദ്രയുടെ സൗജന്യ ഉച്ചഭക്ഷണ പരിപാടിയുടെ 23-ാമത് വാര്‍ഷികവും ആഘോഷിച്ചു. മന്ത്രി റോഷി അഗസ്റ്റില്‍ ഉദ്ഘാടനം ചെയ്തു. 2012 ആഗസ്റ്റ് 15നാണ് ട്രസ്റ്റ് പ്രവര്‍ത്തനം ആരംഭിച്ചത്. സഹായ കേന്ദ്രത്തിന് ഭക്ഷണം പാകം ചെയ്യുന്നതിനും രോഗികളുടെ കൂട്ടിരിപ്പുകാര്‍ക്ക് ഭക്ഷണം കഴിക്കുന്നതിനുമായി കെട്ടിടം നിര്‍മിക്കാന്‍ മന്ത്രി 25 ലക്ഷം രൂപ അനുവദിച്ചു. 16 വര്‍ഷമായി കേന്ദ്രത്തില്‍ ഭക്ഷണം പാകം ചെയ്യുന്ന അംബിക പ്രദീപ്, ലൈല മോഹനന്‍ എന്നിവരെ ചടങ്ങില്‍ ക്യാഷ് അവാര്‍ഡ് നല്‍കി ആദരിച്ചു. ട്രസ്റ്റ് രക്ഷാധികാരി എ പി ഉസ്മാന്‍ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചന്‍ നീറണാക്കുന്നേല്‍ മുഖ്യപ്രഭാഷണം നടത്തി. കലക്ടര്‍ ദിനേശന്‍ ചെറുവാട്ട് മുഖ്യസന്ദേശം നല്‍കി. ജില്ലാ പൊലീസ് മേധാവി കെ എം സാബു മാത്യു, ജില്ലാ പഞ്ചായത്തംഗം കെ ജി സത്യന്‍, ഇടുക്കി മെഡിക്കല്‍ കോളെജ് ആര്‍എംഒ ടി ഒ നവാസ്, വ്യാപാരി വ്യവസായി ചെറുതോണി യൂണിറ്റ് പ്രസിഡന്റ് ജോസ് കുഴികണ്ടം, കെ എം ജലാലുദീന്‍, സഹായകേന്ദ്ര രക്ഷാധികാരി എം ഡി അര്‍ജുനന്‍, പി എന്‍ സതീശന്‍ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






