കൊന്നത്തടി പഞ്ചായത്തില്‍ വിവിധ സംഘാടനകള്‍ സ്വാതന്ത്ര്യ ദിനാഘോഷം നടത്തി
കൊന്നത്തടി പഞ്ചായത്തില്‍ വിവിധ സംഘാടനകള്‍ സ്വാതന്ത്ര്യ ദിനാഘോഷം നടത്തി

ഇടുക്കി: കൊന്നത്തടി പഞ്ചായത്തില്‍ കമ്പിളികണ്ടം ക്ലബ്, വ്യാപാരി വ്യവസായി, വിവിധ സാമുദായിക സാംസ്‌കാരിക സംഘടനകള്‍ എന്നിവ ചേര്‍ന്ന് സ്വാതന്ത്ര്യ ദിനാഘോഷം നടത്തി. അഡ്വ. ഡീന്‍ കുര്യാക്കോസ് എംപി ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ അംഗങ്ങള്‍ ടൗണില്‍ നടത്തിയ സ്വാതന്ത്ര്യ ദിന റാലി കൊന്നത്തടി പഞ്ചായത്ത് ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സുമംഗല വിജയന്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. സംഘാടക സമിതി ചെയര്‍മാന്‍ ടി പി മല്‍ക്ക അധ്യക്ഷനായി. കവിയും മാധ്യമ പ്രവര്‍ത്തകനുമായ ആന്റണി മുറിയറ സ്വാതന്ത്ര്യദിന സന്ദേശം നല്‍കി. സ്വാതന്ത്ര്യ ദിന റാലി, ദേശഭക്തിഗാനം, ക്വിസ് ഉള്‍പ്പെടെയുള്ള മത്സരങ്ങളിലെ വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. മികച്ച കര്‍ഷകര്‍, കര്‍ഷക, സംരംഭകന്‍, സംരംഭക, വിദ്യാഭ്യാസത്തില്‍ മികവ് തെളിയിച്ചവര്‍ എന്നിവരെ യോഗത്തില്‍ ആദരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് രമ്യാ റനീഷ്, ജില്ലാ പഞ്ചായത്തംഗം ഷൈനി സജി, ബ്ലോക്ക് മെമ്പര്‍ മേരി ജോര്‍ജ്, പഞ്ചായത്തംഗങ്ങളായ ടി കെ കൃഷ്ണന്‍ കുട്ടി, ജോബി പേടിക്കാട്ടുകുന്നേല്‍, പാറത്തോട് സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എം എന്‍ വിജയന്‍, ഹൗസിങ് ബോര്‍ഡ് അംഗം ഷാജി കാഞ്ഞമല, സാലസ് കുളങ്ങര, ഷാജി കണ്ടശ്ശാംകുന്നേല്‍, ജോയി കാനാക്കുന്നേല്‍, സി എസ് ജോസ്, ബിജു കുര്യാക്കോസ്, സി ടി ജോസഫ്, പി എന്‍ ഷാജി, ഷിബു കുര്യാക്കോസ്, സെക്രട്ടറി പി ഐ ഐപ്പ്, കണ്‍വീനര്‍ എ ആര്‍ സദാശിവന്‍ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






