വണ്ടിപ്പെരിയാര്‍ മൗണ്ട് അരണക്കല്ലില്‍ കാട്ടാന സ്‌കൂട്ടര്‍ തകര്‍ത്തു
വണ്ടിപ്പെരിയാര്‍ മൗണ്ട് അരണക്കല്ലില്‍ കാട്ടാന സ്‌കൂട്ടര്‍ തകര്‍ത്തു

ഇടുക്കി: വണ്ടിപ്പെരിയാര്‍ മൗണ്ട് അരണക്കല്ലിലിറങ്ങിയ കാട്ടാന സ്‌കൂട്ടര്‍ തകര്‍ത്തു. പ്രദേശവാസിയായ അരുള്‍ ജ്യോതിയുടെ സ്‌കൂട്ടറാണ് തകര്‍ത്തത്. വ്യാഴാഴ്ച രാത്രിയിലാണ് സംഭവം. കഴിഞ്ഞ ഒരു മാസമായി മേഖലയില്‍ കാട്ടാന ശല്യം രൂക്ഷമാണ്. രാത്രികാലങ്ങളില്‍ ജനവാസ മേഖലയിലിറങ്ങുന്ന ഒറ്റയാനെ കാടിനുള്ളിലേക്ക് തുരത്താനുള്ള നടപടികള്‍ വനം വകുപ്പ് സ്വീകരിക്കുന്നില്ലെന്ന ആരോപണം ശക്തമാണ്. അരുള്‍ ജ്യോതിയുടെ വീട്ടുമുറ്റത്തെത്തിയാണ് ആന ആക്രമണം നടത്തിയത്. പ്രശ്‌നത്തിന് പരിഹാരം കാണാന്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ സമര പരിപാടികള്‍ നടത്തുമെന്ന് പ്രദേശവാസികള്‍ പറഞ്ഞു.
What's Your Reaction?






