തൊട്ടികാനം സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളി കമ്മിറ്റി മാനസികമായി പീഡിപ്പിക്കുന്നുവെന്ന് യുവാവ്
തൊട്ടികാനം സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളി കമ്മിറ്റി മാനസികമായി പീഡിപ്പിക്കുന്നുവെന്ന് യുവാവ്

ഇടുക്കി: ശാന്തന്‍പാറ തൊട്ടികാനം സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളി കമ്മിറ്റി ഭാരവാഹികള്‍ക്കെതിരെ ഗുരുതര ആരോപണവുമായി ഇടവക അംഗം. സേനാപതി വാഴപ്പിള്ളികുടിയില്‍ സണ്ണി കുര്യാക്കോസാണ് ആരോപണങ്ങളുമായി രംഗത്തെത്തിയത്. ഇടവകയില്‍ ഒറ്റപ്പെടുത്തുകയും മാനസികമായി പീഡിപ്പിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുന്നതായി സണ്ണി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഭവന കൂദാശ നടത്തി തരാതെ ഇടവകയില്‍ ഒറ്റപ്പെടുത്തുന്നു. എടുക്കാത്ത പണം എടുത്തുവെന്ന് ആരോപിച്ച് കമ്മപറ്റിയിലും ഇടവകയിലും കള്ളനായി മുദ്ര കുത്തുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തു. ഭാര്യ ജോലി ചെയ്യുന്ന സഥാപനത്തില്‍ ചെന്ന് പണം ആവശ്യപ്പെട്ട് ഭരണസമിതി അംഗങ്ങള്‍ അപമാനിച്ചു തുടങ്ങിയ ആരോപണങ്ങളാണ് ഇദ്ദേഹം ഉന്നയിക്കുന്നത്. പള്ളിയുടെ കിഴില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സഥാപനത്തിലേക്ക് നിലവില്‍ ഇല്ലാത്ത ജോലിയുടെ പേരില്‍ ഉദ്യോഗാര്‍ഥിയുടെ കൈയില്‍നിന്ന് പണം ആവിശ്യപ്പെട്ടത് കമ്മിറ്റിയില്‍ ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്ക. ജീവന് ഭീഷണി ഉള്ളതിനാല്‍ നിയമനടപടിയുമായി മുമ്പോട്ട് പോകുമെന്നും സണ്ണി പറഞ്ഞു. യുവാവിന്റെ ആരോപണങ്ങള്‍ പള്ളി പൊതുയോഗത്തില്‍ ചര്‍ച്ച ചെയ്ത ശേഷം മതമേലധ്യക്ഷന്മാരുടെ നിര്‍ദേശപ്രകാരം സംഭവത്തില്‍ പ്രതികരിക്കുമെന്ന് ഇടവക വികാരി വ്യക്തമാക്കി
What's Your Reaction?






