രാജകുമാരി വൈഎംസിഎ ഓണാഘോഷവും പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും 30ന്
രാജകുമാരി വൈഎംസിഎ ഓണാഘോഷവും പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും 30ന്

ഇടുക്കി: രാജകുമാരി വൈഎംസിഎ യൂണിറ്റിന്റെ ഓണാഘോഷവും പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും 30ന് നടക്കും. ഓണത്തോടനുബന്ധിച്ച് 25 കുടുംബങ്ങള്‍ക്ക് ഓണകിറ്റുകളും വിതരണം ചെയ്യും. രാജകുമാരി മാര്‍ ബസോലിയോസ് പാരിഷ് ഹാളില്‍ നടക്കുന്ന ഓണാഘോഷവും കുടുംബ സംഗമവും കേരള റീജിയണല്‍ ചെയര്‍മാന്‍ പ്രൊഫ. അലക്‌സ് തോമസ് ഉദ്ഘാടനം ചെയ്യും. രാജകുമാരി പഞ്ചായത്ത് പ്രസിഡന്റ് സുമ ബിജു ജീവകാരുണ്യ പ്രവര്‍ത്തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ഉഷാകുമാരി മോഹന്‍കുമാര്‍ ഓണസന്ദേശം നല്‍കും. വൈഎംസിഎ നേതാക്കള്‍, ജനപ്രതിനിധികള്‍, സാമൂഹിക സാംസ്‌കാരിക നേതാക്കള്‍ എന്നിവര്‍ പങ്കെടുക്കും.
What's Your Reaction?






