വണ്ടിപ്പെരിയാറില്‍ 14 വയസുകാരി തൂങ്ങി മരിച്ചനിലയില്‍
വണ്ടിപ്പെരിയാറില്‍ 14 വയസുകാരി തൂങ്ങി മരിച്ചനിലയില്‍

ഇടുക്കി: വണ്ടിപ്പെരിയാര്‍ ചുരക്കുളത്ത് 14 വയസുകാരിയെ വീടിനുള്ളില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. ചുരക്കുളം പുതുവല്‍ ആളൂര്‍ ഭവന്‍ രാജേഷ് രാജി ദമ്പതികളുടെ ഇളയമകള്‍ റോഷ്‌നി (14 ) ആണ് മരിച്ചത്. തൊഴിലുറപ്പ് ജോലിക്കുപോയി ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാനെത്തിയ രാജിയാണ് ആദ്യം സംഭവം അറിഞ്ഞത്. തുടര്‍ന്ന് നാട്ടുകാരെ അറിയിച്ച് ചുരക്കുളം പ്രാഥമിക ആശുപത്രിയില്‍ എത്തിച്ചു. പൊലീസ് നടപടികള്‍ക്കുശേഷം പോസ്റ്റ്‌മോര്‍ട്ടനായി കൊണ്ടുപോകും. വെള്ളാരംകുന്ന് സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയാണ്.
What's Your Reaction?






