അണക്കരയില്‍ ഹൈറേഞ്ച് ഗോസ്പല്‍ മിഷന്‍ ഹിന്ദുവിരുദ്ധ പരാമര്‍ശം :ശനിയാഴ്ച പ്രതിഷേധ സംഗമം
അണക്കരയില്‍ ഹൈറേഞ്ച് ഗോസ്പല്‍ മിഷന്‍ ഹിന്ദുവിരുദ്ധ പരാമര്‍ശം :ശനിയാഴ്ച പ്രതിഷേധ സംഗമം

ഇടുക്കി: ഹൈറേഞ്ച് ഗോസ്പല്‍ മിഷന്‍ യോഗത്തില്‍ ഹിന്ദുവിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയെന്ന് ആരോപിച്ച് ശനിയാഴ്ച അണക്കരയില്‍ വിവിധ ഹൈന്ദവ സംഘടനകള്‍ പ്രതിഷേധ സംഗമം നടത്തും. കഴിഞ്ഞ ഞായറാഴ്ച അണക്കരയില്‍ ഹൈറേഞ്ച് ഗോസ്പല്‍ മിഷന്‍ രാജ്യത്തെ ക്രൈസ്തവ വേട്ടക്കെതിരെ നടത്തിയ നയവിശദീകരണ യോഗത്തില്‍ അനില്‍ കൊടിത്തോട്ടം പാസ്റ്റര്‍ മന്നത്ത് പത്മനാഭനെയും ഹൈന്ദവ വിശ്വാസങ്ങളെയും ആക്ഷേപിച്ച് സംസാരിച്ചതിലാണ് പ്രതിഷേധം നടത്തുന്നത്. ഇതിനെതിരെ വിശ്വഹിന്ദുപരിഷത്ത് കട്ടപ്പന ഡിവൈഎസ്പിക്ക് പരാതി നല്‍കുകയും വിവിധ ഹൈന്ദവ സംഘടനകളും പരാതിയുമായി എത്തിയിരുന്നു. ഹൈന്ദവ വിശ്വാസങ്ങളെയും നേതാക്കളെയും ആക്ഷേപിച്ച അനില്‍ കൊടിത്തോട്ടത്തിനെതിരെ നടപടിയെടുക്കണമെന്നതാണ് ആവശ്യം. പ്രതിഷേധ സംഗമത്തില്‍ ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്‌സിറ്റി അക്കാദമിക് കമ്മിറ്റി മേധാവി ഡോ. സി ടി ഫ്രാന്‍സിസ്, വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. അനില്‍ വിളയില്‍, ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി വി എസ് ബിജു, ഐക്യവേദി ഇടുക്കി ജില്ലാ സെക്രട്ടറി ടി കെ രാജു, അംബിയില്‍ മുരുകന്‍, ടി കെ രഘുനാഥപിള്ള, അഭിലാഷ് ജി നായര്‍,
വിവിധ ഹൈന്ദവ സംഘടനാ ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുക്കും.
What's Your Reaction?






