വലിയതോവാള മന്നാക്കുടിയില്‍ 16 ലിറ്റര്‍ വിദേശമദ്യവുമായി ഒരാള്‍ പിടിയില്‍
വലിയതോവാള മന്നാക്കുടിയില്‍ 16 ലിറ്റര്‍ വിദേശമദ്യവുമായി ഒരാള്‍ പിടിയില്‍

ഇടുക്കി: വലിയ തോവാള മന്നാക്കുടിയില്‍ നിന്നും 16 ലിറ്റര്‍ വിദേശമദ്യം പിടികൂടി. വലിയ തോവാള സ്വദേശി തെക്കേക്കര റജി ജോസഫ് ആണ് പിടിയിലായത്. ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദ്ദേശപ്രകാരം ഡാന്‍ സാഫ് ടീമും വണ്ടന്‍മേട് പൊലീസും ചേര്‍ന്ന് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. വില്‍പനക്കായി വീട്ടില്‍ സൂക്ഷിച്ചിരുന്ന 16 ലിറ്റര്‍ വിദേശമദ്യവും 13165 രൂപയുമാണ് തൊണ്ടി മുതലായി ലഭിച്ചത്. മെഡിക്കല്‍ പരിശോധനക്ക് ശേഷം നെടുങ്കണ്ടം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.വണ്ടന്‍മേട് എസ്‌ഐ മാരായ എബി ജ മാത്യു, വിനോദ് സോപാനം,എഎസ്‌ഐ ഷിബു കുമാര്‍, പ്രശാന്ത് മാത്യു, ജിഷ ആര്‍. തുടങ്ങിയവരാണ് ഡാന്‍സാഫ് ടീമിനോടൊപ്പം പ്രതിയെ കസ്റ്റഡിയിലെടുത്തത്.
What's Your Reaction?






