വേനല്‍ മഴയോടൊപ്പം അതിഥിയായെത്തി ഭീമന്‍ കൂണുകള്‍
വേനല്‍ മഴയോടൊപ്പം അതിഥിയായെത്തി ഭീമന്‍ കൂണുകള്‍

ഇടുക്കി: ചുട്ടുപൊള്ളിയ മണ്ണില്‍ ഉഷ്ണം ശമിപ്പിച്ച് മഴ പെയ്തിറങ്ങിയതോടെ കൃഷിയിടങ്ങളില്‍ പുതിയ അതിഥികളുടെ വരവാണ്. നരിയംപാറ വിനോദ് ഭവനില്‍ വിനോദിന്റെ കൃഷിയിടത്തിലാണ് ഭീമന്‍ കൂണുകള്‍ അതിഥിയായി എത്തി കൗതുകകാഴ്ച ഒരുക്കിയത്. യാദൃശ്ചികമായി കൃഷിയിടത്തില്‍ ഇറങ്ങിയ വിനോദ് കരഞ്ഞുണങ്ങിയ എലത്തട്ടകള്‍ക്കിടയില്‍ ചില കൂണുകള്‍ വളര്‍ന്നുനില്‍ക്കുന്നത് കണ്ടു. പിന്നീടുള്ള ദിവസങ്ങളില്‍ കൂണുകളുടെ എണ്ണം കൂടുകയും വലിപ്പം അസാധാരണമാം വിധം വര്‍ധിക്കുകയും ചെയ്തു. പത്ത് ദിവസത്തിനു ശേഷം ഭീമാകാരമായ കൂണുകളാണ് തന്റെ കൃഷിയിടത്തില്‍ വിനോദ് കണ്ടത്.ഏല തട്ടങ്ങള്‍ മുഴുവന്‍ കരഞ്ഞു ഉണങ്ങിയ സാഹചര്യത്തില്‍ കര്‍ഷകന്റെ ദുഃഖത്തിന് ഒരല്പം ആയവ് വരുത്തുന്ന കാഴ്ച തന്നെയാണ് വളര്‍ന്നുനില്‍ക്കുന്ന കൂണുകള്‍ സമ്മാനിച്ചത്. വിനോദിന്റെ കൃഷിയിടത്തിലെ ഈ കൗതുക കാഴ്ച കാണാന്‍ നിരവധി ആളുകളാണ് എത്തിയത്. കൂണുകള്‍ ഭക്ഷ്യയോഗ്യമായതാണോ അല്ലയോ എന്ന് അറിയാത്തതിനാല്‍ കൃഷിയിടത്തില്‍ തന്നെ സംരക്ഷിച്ചു. എന്തായാലും ദിവസങ്ങള്‍ മാത്രം ആയുസ്സുള്ള കൂണുകളുടെ കൂട്ടം വേറിട്ട കാഴ്ച അനുഭവമാണ് നല്‍കിയത്.
What's Your Reaction?






