ഡിവൈഎഫ്‌ഐ കട്ടപ്പനയില്‍ ജില്ലാതല പഠനോത്സവം നടത്തി 

ഡിവൈഎഫ്‌ഐ കട്ടപ്പനയില്‍ ജില്ലാതല പഠനോത്സവം നടത്തി 

May 29, 2026 - 12:16
 0
ഡിവൈഎഫ്‌ഐ കട്ടപ്പനയില്‍ ജില്ലാതല പഠനോത്സവം നടത്തി 
This is the title of the web page

ഇടുക്കി: ഡിവൈഎഫ്‌ഐ ജില്ലാതല പഠനോത്സവം കട്ടപ്പന കുന്തളംപാറയില്‍ സംഘടിപ്പിച്ചു. സംസ്ഥാന കമ്മിറ്റിയംഗം ബി അനൂപ് ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്യുക, സ്‌കൂള്‍ തുറക്കുന്ന വേളയില്‍ പരിസരം ശുചിയാക്കുക  തുടങ്ങിയ വിവിധ പരിപാടികളാണ് പഠനോത്സവത്തിന്റെ ഭാഗമായി നടത്തുന്നത്. മേഖലയിലെ 70ലേറെ വിദ്യാര്‍ഥികളാണ് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് ശിവകുമാര്‍ അധ്യക്ഷനായി. ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഫൈസല്‍ ജാഫര്‍, ബ്ലോക്ക് സെക്രട്ടറി നിയാസ് അബു, ബ്ലോക്ക് കമ്മിറ്റിയംഗം ബിബിന്‍ ബാബു,  ജിഷ്ണു എം എം എന്നിവര്‍ സംസാരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow