ഫാ. ബന്നി മാമലശ്ശേരിയുടെ പൗരോഹിത്യ ശുശ്രൂഷയുടെ ജൂബിലി ആഘോഷം
ഫാ. ബന്നി മാമലശ്ശേരിയുടെ പൗരോഹിത്യ ശുശ്രൂഷയുടെ ജൂബിലി ആഘോഷം

ഇടുക്കി: ഫാ. ബന്നി മാമലശ്ശേരിയുടെ പൗരോഹിത്യ ശുശ്രൂഷയുടെ ജൂബിലി ആഘോഷം നടന്നു. കട്ടപ്പന സെന്റ് മേരീസ് ക്‌നാനായ ദേവാലയത്തില്‍ ഫാ. ബന്നി മാമലശ്ശേരിയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ വിശുദ്ധ കുര്‍ബാനയോടെയാണ് ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കമായത്. ആഘോഷ പരിപാടി യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ ജോയി വെട്ടിക്കുഴി മുഖ്യപ്രഭാഷണം നടത്തി. ദേവാലയവികാരി ഫാ.അന്ത്രയോസ് അധ്യക്ഷനായിരുന്നു. നഗരസഭാ കൗണ്‍സിലര്‍മാരായ ജോയി ആനിത്തോട്ടം, സിജു ചക്കുംമൂട്ടില്‍, ഷാജി കൂത്തോടി, സുവിശേഷ സമാജം സെക്രട്ടറി ജിജി കറുകയില്‍, ക്‌നാനായ അസോസിയേന്‍ അംഗം പി.റ്റി. മാത്തുക്കുട്ടി, ദേവാലയ സെക്രട്ടറി എം.എ.സൈമണ്‍, ബിനു രാഗേഷ്, കെ. രാജു മാരാംപറമ്പില്‍, റിഞ്ചു രാജു, തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






