കേരള പൊലീസ് ഇടുക്കി ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് വോളിബോള്‍ മത്സരം സംഘടിപ്പിച്ചു
കേരള പൊലീസ് ഇടുക്കി ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് വോളിബോള്‍ മത്സരം സംഘടിപ്പിച്ചു

ഇടുക്കി: കേരള പൊലീസ് അസോസിയേഷന്‍ 38-ാമത് ഇടുക്കി ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് വോളിബോള്‍ മത്സരം സംഘടിപ്പിച്ചു. കട്ടപ്പന ഡിവൈഎസ്പി പി വി ബേബി മത്സരം ഉദ്ഘാടനം ചെയ്തു. പൊലീസ് സംഘടനാ ഭാരവാഹികള്‍ മുരിക്കശേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ മറ്റ് പൊലീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ മത്സരത്തില്‍ പങ്കെടുത്തു. മുരിക്കാശ്ശേരി പതിനാറാംകണ്ടം ഗവ. ഹയര്‍ സെക്കന്ററി സ്‌കൂള്‍ സ്റ്റേഡിയത്തില്‍ വച്ചാണ് മത്സരം സംഘടിപ്പിച്ചത്.
2024 ജൂണ്‍ 23-ന് കട്ടപ്പന ഓശാനം ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ വച്ചാണ് ജില്ലാ സമ്മേളനം നടക്കുന്നത്. ജലവിഭവ വകുപ്പുമന്ത്രി റോഷി അഗസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ പൊലീസ് മേധാവി റ്റി.കെ. വിഷ്ണു പ്രദീപ് ഐപിഎസ് മുഖ്യ പ്രഭാഷണം നടത്തും. ഇടുക്കി സബ് ഡിവിഷന്‍ ടീം ഒന്നാം സ്ഥാനം നേടി. ഡിഎച്ച്ക്യൂ ടീം റണ്ണേഴ്‌സ് അപ്പായി. ബെസ്റ്റ് പ്ലെയര്‍ ആയി കാളിയാര്‍ പൊലീസ് സ്റ്റേഷനിലെ അനീഷ് തിരഞ്ഞെടുക്കപ്പെട്ടു. വിവിധ സബ് ഡിവിഷനുകളെ പ്രതിനിധീകരിച്ച് കട്ടപ്പന ഇടുക്കി പീരുമേട് മൂന്നാര്‍, എ ആര്‍ ക്യാമ്പ് എന്നിവിടങ്ങളില്‍ നിന്ന് 5 ടീമുകള്‍ പങ്കെടുത്തു.
What's Your Reaction?






