മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതി പരിശോധന വ്യാഴം, വെള്ളി ദിവസങ്ങളില്‍
മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതി പരിശോധന വ്യാഴം, വെള്ളി ദിവസങ്ങളില്‍

ഇടുക്കി: മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതി വ്യാഴം, വെള്ളി ദിവസങ്ങളില്‍ അണക്കെട്ടില്‍ പരിശോധന നടത്തും. 2023 മാര്‍ച്ചിലാണ് അവസാനമായി സമിതി പരിശോധന നടത്തിയത്. പരിശോധനയ്ക്ക് ശേഷം അണക്കെട്ടില്‍ നടത്തിയ അറ്റകുറ്റപ്പണിതളും, വള്ളക്കടവില്‍ നിന്ന് അണക്കെട്ടിലേക്ക് വനമേഖലയിലൂടെയുള്ള റോഡിന്റെ അവസ്ഥയും പരിശോധിക്കും. 2014 ല്‍ മുല്ലപ്പെരിയാര്‍ അണക്കെട്ട് നിരീക്ഷിക്കാനും പരിപാലിക്കാനും സുപ്രീം കോടതി മൂന്നംഗ മോണിറ്ററിങ് കമ്മിറ്റിയെ നിയോഗിച്ചിരുന്നു. പിന്നീട് ഇരു സംസ്ഥാനങ്ങളില്‍ നിന്നും ഓരോ സാങ്കേതിക വിദഗ്ധരെക്കൂടി ഉള്‍പ്പെടുത്തി ഇത് അഞ്ചംഗ കമ്മിറ്റിയായി മാറ്റി. കേന്ദ്ര ജലകമ്മീഷന്‍ ചീഫ് എന്‍ജിനീയര്‍ രാഗേഷ് കാശ്യപ് ചെയര്‍മാനായുള്ള കമ്മിറ്റിയില്‍ കേരളത്തെ പ്രതിനിധീകരിക്കുന്നത് പ്രിന്‍സിപ്പല്‍ സെക്രട്ടറി അശോക് കുമാര്‍ സിങ്ങും, ഇന്റര്‍ സ്റ്റേറ്റ് വാട്ടര്‍ ചീഫ് എന്‍ജിനീയര്‍ ആര്‍.പ്രിയേഷുമാണ്. കാവേരി സെല്‍ ചെയര്‍മാന്‍ സുബ്രഹ്‌മണ്യം, ഡീ.ചീഫ് സെക്രട്ടറി സന്ദീപ് സക്‌സേന എന്നിവരാണ് തമിഴ്‌നാട് പ്രതിനിധികള്‍. അണക്കെട്ടിലെ പരിശോധനകള്‍ക്കു ശേഷം കുമളി മുല്ലപ്പെരിയാര്‍ ഇറിഗേഷന്‍ വിഭാഗം ഓഫീസില്‍ യോഗം ചേര്‍ന്ന് പരിശോധനാ റിപ്പോര്‍ട്ടിനു രൂപം നല്‍കും.
What's Your Reaction?






