മൂന്നാറില്‍ വീണ്ടും പുലിയിറങ്ങി: ഭീതിയോടെ ജനം
മൂന്നാറില്‍ വീണ്ടും പുലിയിറങ്ങി: ഭീതിയോടെ ജനം

ഇടുക്കി: മൂന്നാര്‍ ലക്ഷ്മി വിരിപാറയിലെ ജനവാസ കേന്ദ്രങ്ങളില്‍ പുലിയിറങ്ങി. തിങ്കളാഴ്ച രാവിലെ ഏഴോടെയാണ് തേയിലത്തോട്ടത്തില്‍ പുലിയെ കണ്ടത്. പ്രദേശവാസികള്‍ ദൃശ്യങ്ങള്‍ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തി. പുലിയെ കണ്ടതോടെ നാട്ടുകാരും ഭീതിയിലാണ്. തോട്ടങ്ങളില്‍ ജോലി ചെയ്യുന്ന തൊഴിലാളികളാണ് ഇവിടെ താമസിക്കുന്നവരില്‍ ഏറെയും. ഓടിക്കൂടിയവരുടെ ശബ്ദംകേട്ട് പുലി തോട്ടത്തിലൂടെ ഓടി മറയുന്നതും ദൃശ്യങ്ങളിലുണ്ട്. പകല്‍ സമയങ്ങളിലും പുലിയുടെ സാന്നിധ്യം തൊഴിലാളികളെ ഭീതിയിലാഴ്ത്തി. ഇവര്‍ ജോലിക്കുപോകുമ്പോള്‍ ലയങ്ങളിലും വീടുകളിലും കുട്ടികള്‍ മാത്രമേ ഉണ്ടാകാറുള്ളൂ. തൊഴിലാളികള്‍ സ്ഥിരമായി ജോലിക്കെത്തുന്ന സ്ഥലങ്ങളിലാണ് പുലിയെ കണ്ടത്. വനപാലകര്‍ മേഖലയില്‍ പരിശോധന നടത്തണമെന്നാണ് ആവശ്യം. മുമ്പ് വിരിപാറ മേഖലയില്‍ പാറക്കെട്ടില്‍ പുലിയെ കണ്ടിരുന്നു.
What's Your Reaction?






