പുളിയന്‍മല ക്രൈസ്റ്റ് കോളേജില്‍ ബിരുദദാന ചടങ്ങ്
പുളിയന്‍മല ക്രൈസ്റ്റ് കോളേജില്‍ ബിരുദദാന ചടങ്ങ്

ഇടുക്കി: പുളിയന്‍മല ക്രൈസ്റ്റ് കോളേജില്‍ 2023-24 അക്കാദമിക വര്‍ഷത്തിലെ ബിരുദദാന ചടങ്ങ് നടന്നു. സി.എം.ഐ. കോര്‍പ്പറേറ്റ് മാനേജര്‍ ഫാ. ബാസ്റ്റിന്‍ മംഗലത്ത് പരിപാടി ഉദ്ഘാടനം ചെയ്തു.
കോട്ടയം സി.എം.ഐ. പ്രൊവിന്‍ഷ്യല്‍ കൗണ്‍സിലര്‍ ഫാ. ജോബി മഞ്ഞക്കാലായില്‍ മുഖ്യാഥിതിയായി. കോളേജ് മാനേജര്‍ ഫാ. ജോസുകുട്ടി ഐക്കരപ്പറമ്പില്‍ കോളേജ് ഡയറക്ടര്‍ ഫാ അനൂപ് തുരുത്തിമറ്റം കോളേജ് പ്രിന്‍സിപ്പല്‍ ഡോ. എം.വി. ജോര്‍ജുകുട്ടി കോളേജ് അഡ്മിനിട്രേറ്റര്‍ ഫാ. ചാണ്ടി കിഴക്കയില്‍ എന്നിവര്‍ സംസാരിച്ചു. ബിരുദദാന ചടങ്ങില്‍ പങ്കെടുത്ത വിദ്യാര്‍ഥികളുടെ സത്യപ്രതിജ്ഞക്കുശേഷം സര്‍ട്ടിഫിക്കറ്റ് വിതരണവും കോളേജ് മാഗസിന്‍ പ്രകാശനവും നടന്നു.
യൂണിവേഴ്സിറ്റി പരീക്ഷയില്‍ രണ്ടാം റാങ്ക് നേടിയ മരീന വര്‍ഗ്ഗീസ് മൂന്നാം റാങ്ക് നേടിയ ദേവനന്ദ രാജന്‍ എന്നിവരെ അനുമോദിച്ചു. എക്സാം കണ്‍ട്രോളര്‍ തുഷാര ടി.കെ വിവിധ വകുപ്പുമേധാവികളായ ജോസ് കെ സെബിന്‍, ധന്യ മോഹനന്‍, സോനാ സെബാസ്റ്റ്യന്‍, ഷിന്റു സെബാസ്റ്റ്യന്‍, അനിറ്റ തോമസ് കോളേജ് ഐ.ക്യു.എ.സി. ഡയറക്ടര്‍ ക്രിസ്റ്റി പി. ആന്റണി കോര്‍ഡിനേറ്റേഴ്‌സായ ബിനു ജോര്‍ജ്ജ്, ക്രിസ്റ്റീന തോമസ്,കോളേജ് കോര്‍ഡിനേറ്റര്‍ ഷാമിലി ജോര്‍ജ്ജ്, വിദ്യാര്‍ഥി പ്രതിനിധികളായ സാന്‍ജോ ജോണ്‍, കൃഷ്ണപ്രിയ എം എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
What's Your Reaction?






