മൂന്നാര്‍ ഗ്യാപ് റോഡില്‍ അഭ്യാസ പ്രകടനം: ഡ്രൈവര്‍ക്കെതിരെ കേസെടുത്ത് മോട്ടോര്‍ വാഹന വകുപ്പ്
മൂന്നാര്‍ ഗ്യാപ് റോഡില്‍ അഭ്യാസ പ്രകടനം: ഡ്രൈവര്‍ക്കെതിരെ കേസെടുത്ത് മോട്ടോര്‍ വാഹന വകുപ്പ്

ഇടുക്കി: മൂന്നാര്‍ ഗ്യാപ്‌റോഡിലൂടെ കാറില്‍ അഭ്യാസപ്രകടനം നടത്തിയ സംഭവത്തില്‍ കാര്‍ ഓടിച്ചിരുന്ന പോണ്ടിച്ചേരി സ്വദേശി അരവിന്ദനെതിരെ (20) മോട്ടോര്‍വാഹന വകുപ്പ് കേസെടുത്തു. രണ്ടാഴ്ചക്കിടയില്‍ മൂന്നാംതവണയാണ് ഗ്യാപ് റോഡില്‍ കാറില്‍ യുവാക്കള്‍ അഭ്യാസം നടത്തുന്നത്. നടപടിക്കായി പോണ്ടിച്ചേരിയിലെ മോട്ടോര്‍വാഹന അധികൃതര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. നാല് യുവാക്കളാണ് കാറിലുണ്ടായിരുന്നത്. കാറിന്റെ ചില്ലുകള്‍ താഴ്ത്തിയതിനുശേഷം ഡോറിന് മുകളിലിരുന്ന് ശരീരം പുറത്തിട്ട് അത്യന്തം അപകടകരമായ രീതിയിലായിരുന്നു യാത്ര. കാറിന്റെ ഇരുവശങ്ങളിലുമായി മൂന്ന് യുവാക്കളാണ് ഇത്തരത്തില്‍ യാത്രചെയ്തത്. എല്ലാവരും പോണ്ടിച്ചേരി സ്വദേശികളാണ്. ഇവര്‍ക്കെതിരെയും നടപടിയുണ്ടാകും. വളവുകള്‍ നിറഞ്ഞ റോഡില്‍ അമിതവേഗത്തിലാണ് കാറോടിച്ചിരുന്നത്.
What's Your Reaction?






