അടിമാലിയിലെ വിവിധ മേഖലകളില്‍ റോഡിലേക്ക് മരം കടപുഴകി വീണു
അടിമാലിയിലെ വിവിധ മേഖലകളില്‍ റോഡിലേക്ക് മരം കടപുഴകി വീണു

ഇടുക്കി: കനത്ത മഴയില്‍ അടിമാലിയിലെ വിവിധ മേഖലകളില്‍ റോഡിലേക്ക് മരം കടപുഴകി വീണു.അടിമാലി കുമളി ദേശിയപാതയില്‍ മില്ലുംപടിക്ക് സമീപം ഞായറാഴ്ച രാത്രി മരം കടപുഴകി വീണ് ഗതാഗതം പൂര്‍ണമായി തടസപ്പെട്ടു. രാത്രിയായതിനാലും റോഡില്‍ വാഹന തിരക്കില്ലാതിരുന്നതിനാലും വന്‍ അപകടം ഒഴിവായി. അടിമാലി ഫയര്‍ഫോഴ്സ് യൂണിറ്റെത്തി മരം മുറിച്ചു നീക്കി. \
കുരങ്ങാട്ടി മച്ചിപ്ലാവ് റോഡിലും മരം വീണ് ഭാഗീക ഗതാഗത തടസമുണ്ടായി. പാതയോരത്തു നിന്ന മരം താഴേക്ക് പതിക്കുകയായിരുന്നു. മരം വീണതിനെ തുടര്‍ന്ന് വൈദ്യുതി തൂണുകളും ലൈനുകളും തകര്‍ന്ന് വൈദ്യുതി ബന്ധവും താറുമാറായി. മഴ പെയ്യുന്നതോടെ ദേശിയപാതയിലടക്കം മരം സ്ഥിരമായി കടപുഴകി വീഴുന്ന സാഹചര്യം നിലനില്‍ക്കുന്നുണ്ട് .പലപ്പോഴും തലനാരിഴക്കാണ് അപകടമൊഴിവാകുന്നത്.അപകട സാധ്യത ഉയര്‍ത്തുന്ന മരങ്ങള്‍ പൂര്‍ണമായി മുറിച്ച് നീക്കണമെന്ന ആവശ്യത്തിന് ഇനിയും പരിഹാരം കാണാന്‍ അധികൃതര്‍ക്ക് സാധിച്ചിട്ടില്ല.
What's Your Reaction?






