തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി കാമരാജിന്റെ ജന്മദിനാഘോഷം വണ്ടിപ്പെരിയാറില്‍
തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി കാമരാജിന്റെ ജന്മദിനാഘോഷം വണ്ടിപ്പെരിയാറില്‍

ഇടുക്കി: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി കാമരാജിന്റെ ജന്മദിനത്തോടനുബന്ധിച്ച് വണ്ടിപ്പെരിയാര്‍ കാമരാജ് നാടാര്‍ ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ ജന്മദിനാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു. വണ്ടിപ്പെരിയാര്‍ ഗവ യുപി സ്‌കൂളില്‍ നടന്ന പരിപാടി ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എസ് അന്‍ബുരാജ് ഉദ്ഘാടനം ചെയ്തു. പരിപാടിയുടെ ഭാഗമായി സ്‌കൂളിന് സൗണ്ട് സിസ്റ്റം വിതരണം ചെയ്തു. കാമരാജ് മുഖ്യമന്ത്രിയായിരുന്ന കാലത്താണ് സ്‌കൂളുകളില്‍ ഉച്ചഭക്ഷണം വിതരണം ചെയ്യുന്ന പദ്ധതിക്ക് രൂപം നല്‍കിയത്. ഈ പദ്ധതി ഇന്ത്യയില്‍ ആദ്യമായി നടപ്പിലാക്കിയത് തമിഴ്‌നാട്ടിലായിരുന്നു. സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ പിടിഎ പ്രസിഡന്റ് മുത്തുകുമാര്‍ അധ്യക്ഷനായി. വണ്ടിപ്പെരിയാര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീരാമന്‍ മുഖ്യപ്രഭാഷണം നടത്തി.സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ എസ് ടി രാജ് , കാമരാജ് നാടാര്‍ ഫൗണ്ടേഷന്‍ പ്രസിഡന്റ് എം ആന്റണി, സെക്രട്ടറി പി ജോണ്‍സണ്‍ സി ജയപാലന്‍, ജീജ കെ എല്‍ തുടങ്ങിയവര്‍ സംസാരിച്ചു
What's Your Reaction?






