മയക്കുമരുന്ന് കേസിലെ പ്രതി കുമളിയില്‍ പിടിയില്‍
മയക്കുമരുന്ന് കേസിലെ പ്രതി കുമളിയില്‍ പിടിയില്‍

ഇടുക്കി: രണ്ട് കോടി രൂപ വിലവരുന്ന ലഹരി മരുന്ന് പിടികൂടിയ സംഭവത്തില്‍ ഒളിവില്‍ പോയയാളെ കുമളിയില്‍ നിന്ന് പിടികൂടി. പെരുവണ്ണാമുഴി സ്വദേശി മുതുകാട് കിഴക്കയില്‍ ആല്‍ബിന്‍ സെബാസ്റ്റ്യനാണ് വെള്ളയില്‍ പൊലീസിന്റെ പിടിയിലാത്. മെയ് 19 നായിരുന്നു കേസിനാസ്പദമായ സംഭവം. പുതിയങ്ങാടി എടയ്ക്കല്‍ ഭാഗത്തെ വാടക വീട് കേന്ദ്രീകരിച്ച് ലഹരിമരുന്ന് കച്ചവടം നടത്തുന്നുണ്ടെന്ന വിവരത്തില്‍ വെള്ളയില്‍ പൊലീസും ഡാന്‍സാഫും നടത്തിയ പരിശോധയില്‍ വീട്ടില്‍ നിന്ന് രണ്ട് കോടിയിലധികം വില വരുന്ന മാരക ലഹരി മരുന്നുകള്‍ പിടികൂടിയിരുന്നു.
പൊലീസ് പരിശോധയ്ക്ക് എത്തിയപ്പോള്‍ വീട്ടിലുണ്ടായിരുന്ന രണ്ട് പേര്‍ ഓടി രക്ഷപ്പെട്ടു. വീട്ടില്‍ സൂക്ഷിച്ച 779 ഗ്രാം എംഡിഎംഎ, ടാബ്ലെറ്റ് രൂപത്തിലുള്ള 6.150 ഗ്രാം എക്സ്റ്റസി, 80എല്‍ എസ്ഡി സ്റ്റാബുകള്‍ എന്നിവയും പിടിച്ചെടുത്തു. ഓടി രക്ഷപ്പെട്ട രണ്ട് പേരെ പിടി കൂടുന്നതിനായി കോഴിക്കോട് സിറ്റി ഡപ്യൂട്ടി പൊലീസ് കമ്മിഷണര്‍ അനുജ് പലിവാളിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. ആദ്യ പ്രതി ഷൈന്‍ ഷാജിയെ കഴിഞ്ഞ ദിവസം ബംഗളൂരൂവില്‍ നിന്നും പിടികൂടി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
സംഭവ സ്ഥലത്ത് നിന്നും ഓടി രക്ഷപ്പെട്ട ഇവര്‍ രണ്ട് പേരും ജോലി ആവശ്യത്തിനായി അര്‍മേനിയയില്‍ പോയ രണ്ട് പേരും 4 മാസത്തിന് ശേഷം വീട്ടുകാര്‍ അറിയാതെ കോഴിക്കോട്ട് തിരിച്ചു വന്ന് പുതിയങ്ങാടി ഭാഗത്ത് വാടക വീട് എടുത്ത് ലഹരി മരുന്ന് കച്ചവടം നടത്തുകയായിരുന്നു. ഇവര്‍ കോഴിക്കോട് സിറ്റിയിലെ ബീച്ച്, മാളുകളുടെ പരിസരം, എന്നിവ കേന്ദ്രീകരിച്ച് യുവാക്കള്‍ക്കും യുവതികള്‍ക്കും കോളജ് വിദ്യാര്‍ഥിക്കള്‍ക്കും ലഹരിമരുന്ന് നല്‍കുന്ന മുഖ്യ കണ്ണികളാണ്.
What's Your Reaction?






