രാജകുമാരി ഗവ വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്‌കൂളില്‍ വായനാദിനാചരണവും വിജയോത്സവും
രാജകുമാരി ഗവ വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്‌കൂളില്‍ വായനാദിനാചരണവും വിജയോത്സവും

ഇടുക്കി: രാജകുമാരി ഗവ വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്‌കൂളില്‍ നടന്ന വായനാദിനാചരണവും ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ അനുമോദിക്കലും ജില്ലാ പഞ്ചായത്തംഗം ഉഷാകുമാരി മോഹന്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. പി എന്‍ പണിക്കര്‍ അനുസ്മരണത്തിന്റെ ഭാഗമായി വായനയെ പ്രോത്സാഹിപ്പിക്കുക എന്ന ലഷ്യത്തോടെ സ്‌കൂള്‍ അങ്കണത്തില്‍ വായനാദിനാചരണവും പുസ്തക പ്രദര്‍ശനവും വിജയോത്സവും സംഘടിപ്പിച്ചത്. സാഹിത്യകാരനും മാധ്യമപ്രവര്‍ത്തകനുമായ ആന്റണി മുനിയറ പി എന്‍ പണിക്കര്‍ അനുസ്മരണവും വായനാദിന സന്ദേശവും നല്‍കി. 2023-24 അദ്ധ്യായന വര്‍ഷത്തില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ ചടങ്ങില്‍ അനുമോദിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം കെ ജെ സിജു, പി റ്റി എ പ്രസിഡന്റ് സ്മിത പൗലോസ്, പ്രിന്‍സിപ്പല്‍ എ സി ഷിബി, എസ് എം സി ചെയര്‍മാന്‍ കെ കെ വിജയന്‍, റെജിമോള്‍ തോമസ് ,കെ കെ നിഷ, അദ്ധ്യാപകര്‍ രക്ഷകര്‍ത്താക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
What's Your Reaction?






