നെടുങ്കണ്ടത്തെ ആധുനിക ശ്മശാന നിര്‍മാണം പാതി വഴിയില്‍
നെടുങ്കണ്ടത്തെ ആധുനിക ശ്മശാന നിര്‍മാണം പാതി വഴിയില്‍

ഇടുക്കി: നെടുങ്കണ്ടത്തെ ആധുനിക ശ്മശാനത്തിന്റെ നിര്‍മാണം പാതി വഴിയില്‍ മുടങ്ങി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പാണ് നെടുങ്കണ്ടത്ത് ഇലക്ട്രിക് ക്രിമിറ്ററോറിയത്തിന്റെ നിര്‍മാണ ഉത്ഘാടനം നടന്നത്. രണ്ട് മാസം കൊണ്ട് നിര്‍മാണം പൂര്‍ത്തീകരിയ്ക്കുമെന്നായിരുന്നു പ്രഖ്യാപനം. മുന്‍പുണ്ടായിരുന്ന ഗ്യാസ് ക്രിമിറ്റോറിയം പൊളിച്ച് നീക്കി, അതേ ഭൂമിയിലാണ് പുതിയ കെട്ടിടവും അനുബന്ധ സൗകര്യങ്ങളും ഒരുക്കാന്‍ നിര്‍മാണം ആരംഭിച്ചത്. എന്നാല്‍ നിലവില്‍ ഒരു വര്‍ഷത്തോളമായി നിര്‍മാണം മുടങ്ങി കിടക്കുകയാണ്. ആകെ 30 ലക്ഷത്തോളം രൂപയാണ് പദ്ധതിയ്ക്കായി പ്രഖ്യാപിച്ചിരുന്നത്. നിര്‍മാണം പൂര്‍ത്തിയായില്ലെങ്കിലും ജനറേറ്റര്‍ സ്ഥാപിച്ചു. നിലവില്‍ ഇതും ഉപയോഗിക്കാതെ മഴയത്തിരുന്ന് നശിയ്ക്കുകയാണ്. കെട്ടിടത്തിന്റെ അടക്കം നിര്‍മാണം പൂര്‍ത്തീകരിച്ച്, ക്രിമിറ്റോറിയം എന്ന് പ്രവര്‍ത്തന സജ്ജമാക്കും എന്നും പഞ്ചായത്ത് വ്യക്തമാക്കുനില്ല. ഭൂ രഹിതരായവരും നാമമാത്ര ഭൂമിയുള്ളവരും മരണപ്പെട്ടാല്‍ മറ്റ് പഞ്ചായത്തുകളെ ആശ്രയിക്കേണ്ട അവസ്ഥയാണ് നിലവിലുള്ളത്..
What's Your Reaction?






