വണ്ടിപ്പെരിയാര്‍ സാമൂഹികാരോഗ്യകേന്ദ്രത്തിന് കീഴിലെ കെട്ടിട നവീകരണം പാതിവഴിയില്‍ നിലച്ചതായി പരാതി
വണ്ടിപ്പെരിയാര്‍ സാമൂഹികാരോഗ്യകേന്ദ്രത്തിന് കീഴിലെ കെട്ടിട നവീകരണം പാതിവഴിയില്‍ നിലച്ചതായി പരാതി

ഇടുക്കി: വണ്ടിപ്പെരിയാര്‍ സാമൂഹികാരോഗ്യകേന്ദ്രത്തിന് കീഴിലെ പശുമല ജംഗ്ഷനില്‍ സ്ഥിതി ചെയ്യുന്ന കെട്ടിടത്തിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ പാതി വഴിയില്‍ നിലച്ചതായി പരാതി. മാര്‍ച്ച് അവസാനത്തോടുകൂടിയാണ് ടെന്റര്‍ നടപടികള്‍ പൂര്‍ത്തീയാക്കി നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി കോണ്‍ട്രാക്ടര്‍ കെട്ടിടം ഏറ്റെടുത്തത്. എന്നാല്‍ 2 മാസങ്ങള്‍ പിന്നിട്ടിട്ടും കെട്ടിടത്തിന്റെ മേല്‍ക്കൂരയുടെ ഓടുകള്‍ ഇറക്കി വച്ചതല്ലാതെ വേറെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടില്ലായെന്നാണ് പരാതി. അഴുത ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആര്‍ സെല്‍വത്തായിയുടെ പ്രദേശിക വികസന ഫണ്ടില്‍ നിന്നും 2023 - 24 സാമ്പത്തിക വര്‍ഷത്തില്‍ 10 ലക്ഷം രൂപയാണ് കെട്ടിടത്തിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി അനുവദിച്ചത്. വണ്ടിപ്പെരിയാര്‍ സിഎച്ചസി യില്‍ ജോലിയിലുള്ള 6 ജീവനക്കാരാണ് ഇവിടെ താമസിച്ചിരുന്നത്.
അനാഥമായി കിടന്നിരുന്ന കെട്ടിടം നാശത്തിലേക്ക് പതിക്കാതിരിക്കുന്നതിനും, ആരോഗ്യ വിഭാഗത്തിനു കീഴിലുള്ള കെട്ടിടത്തിന്റെ പരിസര പ്രദേശങ്ങളില്‍ ഇനിയും അനധികൃതകൈയ്യേറ്റങ്ങള്‍ ഉണ്ടാവാതിരിക്കുന്നതിനുമായാണ് കെട്ടിടം നവീകരിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചത്. എന്നാല്‍ കെട്ടിടത്തിന്റെ മേല്‍ക്കൂര പൊളിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ മാത്രം നടന്നതിനാല്‍ മഴക്കാലമാരംഭിച്ചതോടുകൂടി കെട്ടിടം നാശത്തിലാവുമെന്ന ആരോപണവുമുയരുന്നുമുണ്ട്.
What's Your Reaction?






