കോവില്‍മലയില്‍ സര്‍വക്ഷിയോഗം
കോവില്‍മലയില്‍ സര്‍വക്ഷിയോഗം

ഇടുക്കി: കാഞ്ചിയാര്‍ കോവില്‍മലയില്‍ ലൈഫ് ഭവന പദ്ധതിയിലുള്‍പ്പെട്ട പൊതു വിഭാഗത്തില്‍പ്പെട്ടയാളുകളുടെ സര്‍വ്വകക്ഷി യോഗം ചേര്‍ന്നു. വീട് നിര്‍മിക്കുന്നതിനായി ലൈവ് ഭവന പദ്ധതിയിലുള്‍പ്പെടുത്തി 19 കുടുംബങ്ങള്‍ക്ക് ആദ്യഗഡു നല്‍കിയിരുന്നു. എന്നാല്‍ വനം വകുപ്പില്‍ നിന്നുള്ള നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ ഈ കുടുംബങ്ങള്‍ക്ക് തുടര്‍ ഗഡുക്കള്‍ അനുവദിച്ച് നല്‍കാന്‍ സാധിക്കാതെ വരികയും വീട് നിര്‍മണം തടസപ്പെടുകയുമായിരുന്നു. തുടര്‍ന്ന് ഇടുക്കി താലൂക്ക് കമ്മിറ്റിയില്‍ ഉള്‍പ്പെട്ട ഈ വിഷയം ചര്‍ച്ചയാകുകയും ഗുണഭോക്താക്കള്‍ക്ക് തുടര്‍ ഗഡുക്കള്‍ അനുവദിച്ച് വീട് നിര്‍മാണം പൂര്‍ത്തീകരിക്കുന്നതിന് പഞ്ചായത്തിന്റെ ഭാഗത്തുനിന്ന് നടപടികള്‍ സ്വീകരിക്കണമെന്ന നിര്‍ദേശം വരികയും ചെയ്തു. എന്നാല്‍ പൊതു വിഭാഗക്കാര്‍ക്ക് ആദിവാസി മേഖലയില്‍ ഭവന നിര്‍മാണ ആനുകൂല്യം നല്‍കുന്നത് തടയണമെന്നാവശ്യപ്പെട്ട് കോവില്‍മല രാജാവ് രാമന്‍ രാജമന്നാന്‍ 26/06/2024 ല്‍ കട്ടപ്പന ട്രൈബല്‍ ഓഫീസര്‍ക്ക് പരാതി നല്‍കി. ഈ വിഷയം പരിഹരിക്കുന്നതിനായിട്ടാണ് ഗുണഭോക്താക്കളുടെയും, വിവിധ രാഷ്ട്രീയ സാമൂഹ്യ മത സംഘടനകളുടെയും രാജാവിന്റെയും ആഭിമുഖ്യത്തില്‍ യോഗം വിളിച്ചു ചേര്‍ത്തത്. യോഗത്തില്‍ ഭവന നിര്‍മാണം പൂര്‍ത്തിയാക്കുന്നതിന് രാജാവിന്റെ ഭാഗത്തുനിന്നുണ്ടായ പരാതി പിന്‍വലിക്കണമെന്ന് ആളുകള്‍ നിര്‍ദേശിച്ചു. എന്നാല്‍ സമുദായമായി ചര്‍ച്ച ചെയ്തതിനുശേഷം മാത്രമേ തീരുമാനം അറിയിക്കുകയുള്ളൂ എന്നാണ് രാജാവ് വ്യക്തമാക്കിയത്. വിഷയം ഗൗരവമായി കണ്ട് ഉചിതമായ തീരുമാനം കൈക്കൊള്ളുമെന്ന് പഞ്ചായത്ത് അധികൃതരും വ്യക്തമാക്കി.
What's Your Reaction?






