മൂന്നാർ ബെവ്‌കോ ഔട്ട്ലെറ്റിൽ വൻ ക്രമക്കേട്
മൂന്നാർ ബെവ്‌കോ ഔട്ട്ലെറ്റിൽ വൻ ക്രമക്കേട്

ഇടുക്കി:മൂന്നാറില്‍ പ്രവര്‍ത്തിക്കുന്ന കെ.എസ്.ബി.സി 6010 ആം നമ്പര്‍ ബെവ്‌കോ ഔട്ട്‌ലെറ്റില്‍ വന്‍ ക്രമക്കേട് കണ്ടെത്തി. വിജിലന്‍സ് ഇടുക്കി യൂണിറ്റില്‍ നിന്നും നടത്തിയ മിന്നല്‍ പരിശോധനയില്‍ പരിശോധന ദിവസത്തെ കളക്ഷന്‍ തുകയില്‍ 14640 രൂപയുടെ കുറവാണ് കണ്ടെത്തിയത്. ഷോപ് ഇന്‍ചാര്‍ജ് അവധിയിലാണെന്നും കണ്ടെത്തി.
ദിവസവേതനാടിസ്ഥാനത്തില്‍ ജോലി നോക്കി വരുന്ന സ്വീപ്പറിന്റെ ഗൂഗിള്‍ പേ അക്കൗണ്ടിലേക്ക് 8060 രൂപ കൃഷ്ണ ചൈതന്യ എന്ന ഐ.ഡി.യില്‍നിന്നും നല്‍കിയിരിക്കുന്നതായും തുടര്‍ന്ന് അന്ന് തന്നെ പണം ഇയാള്‍ ബീവറേജ് കോര്‍പ്പറേഷന്‍ അക്കൗണ്ടിലേക്ക് മാറ്റിയതായും കാണപ്പെട്ടു.
ജൂലൈ 31-ാം തീയത് ഈ ഔട്ട്‌ലെറ്റില്‍ നിന്നും അളവില്‍ കൂടുതല്‍ മദ്യം ഒരു വ്യക്തിക്ക് തന്നെ വിറ്റതായും 10000/ 10150/ എന്നിങ്ങനെ തുകകള്‍ ഗൂഗിള്‍ പേ വഴി അടച്ചതായും പരിശോധനയില്‍ കണ്ടെത്തി. തുടര്‍ന്ന് തുകകള്‍ ട്രാന്‍സ്ഫര്‍ ചെയ്തതായി കാണപ്പെട്ട സമയത്തെ സിസിടിവി പരിശോധിച്ചതില്‍ കെയ്‌സ് കണക്കിന് ബിയര്‍, ഔട്ട്‌ലെറ്റിന്റെ ഗോഡൗണില്‍ നിന്നും വാതില്‍ വഴി പുറത്തേക്ക് ചിലയാളുകള്‍ കൊണ്ടുപോകുന്നതായി കാണപ്പെട്ടു. പല ബ്രാന്‍ഡുകളിലുള്ള മദ്യത്തിന്റെയും ബിയറുകളുടെയും സ്റ്റോക്കില്‍ വ്യപകമായ വ്യത്യാസവും ഉണ്ട്. നിരവധിയായ ക്രമക്കേടുകള്‍ കണ്ടെത്തിയ സാഹചര്യത്തില്‍ തുടര്‍ പരിശോധനകള്‍ നടത്തുകയും നടപടികള്‍ സ്വീകരിക്കുകയും ചെയ്യുമെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
What's Your Reaction?






