സജിനും ഭാവനയ്ക്കും ഹൈറേഞ്ച് ബസ് സൗഹൃദ സംഘത്തിന്റെ ആദരം
സജിനും ഭാവനയ്ക്കും ഹൈറേഞ്ച് ബസ് സൗഹൃദ സംഘത്തിന്റെ ആദരം

ഇടുക്കി: വയനാട് ദുരിതബാധിത പ്രദേശത്ത് അനാഥരായ കുഞ്ഞുങ്ങള്‍ക്ക് മുലപ്പാല്‍ നല്‍കാന്‍ സന്നദ്ധത കാണിച്ച സജിനും ഭാവനയ്ക്കും ഹൈറേഞ്ച് ബസ് സൗഹൃദ സംഘത്തിന്റെ നേതൃത്വത്തില്‍ ആദരവ് നല്‍കി. കട്ടപ്പന പുതിയ ബസ് സ്റ്റാന്‍ഡില്‍ സംഘടിപ്പിച്ച പരിപാടി നഗരസഭ ചെയര്‍പേഴ്‌സന്‍ ബീനാടോമി ഉദ്ഘാടനം ചെയ്തു. പകരം വെക്കാനാവാത്ത മഹത്തായ പ്രവര്‍ത്തനം കാഴ്ചവെച്ച സജിന്‍ ഭാവന ദമ്പതികള്‍ ഹൈറേഞ്ചിന്റെ യശസ്സ് ലോകത്തിന്റെ നെറുകയില്‍ എത്തിച്ചിരിക്കുകയാണെന്ന് ബീനാ ടോമി പറഞ്ഞു. ഹൈറേഞ്ച് ബസ് സൗഹൃദ സംഘം പ്രസിഡന്റ് പ്രസാദ് വിലങ്ങുപാറ അധ്യക്ഷനായി. മാധ്യമ പ്രവര്‍ത്തകനും കട്ടപ്പന ഡെവലപ്പ്‌മെന്റ് ഫോറം രക്ഷാധികാരിയുമായ എം.സി ബോബന്‍ മുഖ്യപ്രഭാഷണം നടത്തി. കൗണ്‍സിലര്‍മാരായ സിജോമോന്‍ ജോസ്, രജിതാ രമേശ്, ബിന്ദുലതാ രാജു, ഫ്രണ്ട്‌സ് ഓഫ് കട്ടപ്പന പ്രസിഡന്റ് സിജോ എവറസ്റ്റ്, സുമിത്ത് മാത്യു എന്നിവര്‍ സംസാരിച്ചു.
ഭാരവാഹികളായ ശ്രീകാന്ത് രവീന്ദ്രന്‍ , മോന്‍സി സി , സുനില്‍കുമാര്‍ എന്‍.പി , രാജേഷ് കീഴേവീട്ടില്‍, രഞ്ജിത്ത് പി.ടി , ചന്ദ്രശേഖരന്‍, ബിജു ചാക്കോ, സജിമോന്‍ തോമസ് തുടങ്ങിയവര്‍ പങ്കെടുത്തു.
What's Your Reaction?






