ഇടുക്കി: മൂന്ന് വര്‍ഷത്തെ സമ്പാദ്യമായ കുടുക്ക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത് ആന്‍ ട്രീസ അജീഷ്. വെള്ളയാംകുടി സെന്റ് ജെറോംസ് സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയാണ് ആന്‍ട്രീസ. അഞ്ചാം ക്ലാസ് മുതലുള്ള തന്റെ സമ്പാദ്യമായ കുടുക്കയാണ് സീനിയര്‍ അസിസ്റ്റന്റ് മേരി ജോസഫിന് കൈമാറിയത്.