അയ്യപ്പന്‍കോവില്‍ പൂക്കുളം എസ്റ്റേറ്റിലെ ലയങ്ങള്‍ ജീര്‍ണാവസ്ഥയില്‍: തൊഴിലാളികള്‍ക്ക് ദുരിതദിനങ്ങള്‍
അയ്യപ്പന്‍കോവില്‍ പൂക്കുളം എസ്റ്റേറ്റിലെ ലയങ്ങള്‍ ജീര്‍ണാവസ്ഥയില്‍: തൊഴിലാളികള്‍ക്ക് ദുരിതദിനങ്ങള്‍

ഇടുക്കി: അയ്യപ്പന്‍കോവില്‍ പൂക്കുളം എസ്റ്റേറ്റിലെ ഇടിഞ്ഞുവീഴാറായ ലയങ്ങളില്‍ തൊഴിലാളികള്‍ക്ക് ദുരിതജീവിതം. ഏതുനിമിഷവും നിലംപൊത്താറായ ലയമുറികളില്‍ ജീവന്‍ പണയപ്പെടുത്തിയാണിവര്‍ കഴിയുന്നത്. ഇതര സംസ്ഥാനക്കാര്‍ ഉള്‍പ്പെടെ നൂറിലധികം പേര്‍ താമസിക്കുന്ന കെട്ടിടവും പരിസരവും വൃത്തിഹീനമാണ്. നൂറിലധികം വര്‍ഷം പഴക്കമുള്ള ലയത്തിന്റെ കരിങ്കല്‍ഭിത്തി കഴിഞ്ഞദിവസത്തെ ശക്തമായ മഴയില്‍ ഇടിഞ്ഞുവീണു. ഈസമയം തൊഴിലാളികള്‍ സ്ഥലത്തില്ലാതിരുന്നതിനാല്‍ വന്‍ അപകടം ഒഴിവായി. ലയത്തിലെ ശുചിമുറികളും ഉപയോഗരഹിതമാണ്. വാതിലുകള്‍ ദ്രവിച്ചുനശിച്ച നിലയിലും ഉള്‍വശം മലീമസവുമാണ്. ഇക്കാര്യം മാനേജ്‌മെന്റിനെ അറിയിച്ചെങ്കിലും അനുകൂല നടപടി ഉണ്ടായില്ല. ഓടയില്ലാത്തതിനാല്‍ മാലിന്യവും മലിനജലവും കെട്ടിക്കിടക്കുന്ന സ്ഥിതിയാണ്. അടിയന്തരമായി ലയങ്ങള്‍ അറ്റകുറ്റപ്പണി നടത്തിയില്ലെങ്കില്‍ ഐഎന്‍ടിയുസിയുടെ നേതൃത്വത്തില്‍ സമരം നടത്തുമെന്ന് മണ്ഡലം പ്രസിഡന്റ് ടി സന്തോഷ് പറഞ്ഞു.
What's Your Reaction?






