എച്ച്എംടിഎ സുവർണ ജൂബിലി വാർഷിക പൊതുയോഗം 15ന്
എച്ച്എംടിഎ സുവർണ ജൂബിലി വാർഷിക പൊതുയോഗം 15ന്

ഇടുക്കി: എച്ച്എംടിഎ 50-ാം വാർഷിക പൊതുയോഗം 15ന് രാവിലെ 8ന് കട്ടപ്പന വെള്ളയാംകുടി കല്ലറക്കൽ ഓഡിറ്റോറിയത്തിൽ നടക്കും. പ്രസിഡൻ്റ് പി.കെ ഗോപി അധ്യക്ഷനാകും. ജലവിഭവ വകപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും. ചികിത്സാ സഹായനിധി ഡീൻ കുര്യാക്കോസ് എംപി വിതരണം ചെയ്യും. അംഗങ്ങളുടെ കുട്ടികളിൽ പ്ലസ്ടു പരീക്ഷയിൽ ഉന്നതവിജയം നേടിയവർക്ക് സ്ഥാപക പ്രസിഡൻ്റ് കോരാ കുര്യൻ ചിറക്കൽപറമ്പിൽ മെമ്മോറിയൽ എൻഡോവ്മെന്റ് വിതരണം ചെയ്യും. പ്രൊഫഷണൽ ഡിഗ്രി കോഴ്‌സുകളിൽ ശ്രദ്ധേയമായ വിജയം നേടിയവർക്ക് ക്യാഷ് അവാർഡുകൾ നൽകും.
വാർഷിക പൊതുയോഗത്തിൽ മേലേചിന്നാർ, കരിമ്പൻ, മുരിക്കാശ്ശേരി, വലിയതോവാള, പുറ്റടി തുടങ്ങിയ യൂണിറ്റ് ഭാരവാഹികൾ പങ്കെടുക്കും.
സുവർണ ജൂബിലി ആഘോഷങ്ങൾ ഒഴിവാക്കി പ്രദേശത്തെ കാൻസർ രോഗികൾക്ക് ചികിത്സാ സഹായം വിതരണം ചെയ്യും.
വാർത്താസമ്മേളനത്തിൽ പി കെ ഗോപി, എം കെ ബാലചന്ദ്രൻ, ലൂക്കാ ജോസഫ്, സണ്ണി ജോർജ്, കെ ബി രാജേഷ്, നോബി ജോസഫ് എന്നിവർ പങ്കെടുത്തു.
What's Your Reaction?






