വിമുക്ത ഭടന്‍മാരെ ആദരിക്കല്‍
വിമുക്ത ഭടന്‍മാരെ ആദരിക്കല്‍

ഇടുക്കി: എഴുകുംവയല്‍ സ്പൈസ് വാലി റോട്ടറി ക്ലബിന്റെ ആഭിമുഖ്യത്തില്‍ നടന്ന വിമുക്ത ഭടന്‍മാരെ ആദരിക്കല്‍ ചടങ്ങ് ജില്ലാ കലക്ടര്‍ വി.വിഘ്‌നേശ്വരി ഐ.എ.എസ് ഉദ്ഘാടനം ചെയ്തു. സഹോദങ്ങളോടുള്ള ഉത്തരവാദിത്വത്തിന്റെയും കരുതലിന്റെയും കാര്യത്തില്‍ കേരളം ഒരു മികച്ച മാതൃകയാണെന്ന് കലക്ടര്‍ പറഞ്ഞു. ക്ലബ് പ്രസിഡന്റ് റാണാ തോണക്കര അധ്യക്ഷനായി. നെടുങ്കണ്ടം സി.ഐ ജെര്‍ലിന്‍ വി.സ്‌കറിയ മുഖ്യപ്രഭാഷണം നടത്തി. റോട്ടറി ഡിസ്ട്രിക് ഡയറക്ടര്‍ യൂനസ് സിദ്ധിക്, റോട്ടറി ഡിസ്ട്രിക് ചെയര്‍മാന്‍ ഷിഹാബ് ഈട്ടിക്കല്‍, റോട്ടറി അസിസറ്റന്റ് ഗവര്‍ണര്‍ ബിജു തോമസ്, ജിജിആര്‍ സാബു മാലിയില്‍ തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






