ഓസാനം ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ സ്വതന്ത്രദിനാഘോഷം
ഓസാനം ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ സ്വതന്ത്രദിനാഘോഷം

ഇടുക്കി: കട്ടപ്പന ഓസാനം ഇംഗ്ലീഷ് മീഡിയം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ 78 മത് സ്വാതന്ത്ര്യ ദിനാഘോഷം നടന്നു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ ചീഫ് സെക്യൂരിറ്റി ഓഫീസര്‍ റിട്ടയേര്‍ഡ് ക്യാപ്റ്റന്‍ സുബിന്‍ ജോസഫ് ഉദ്ഘാടനം ചെയ്തു. സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട് ഹയര്‍ സെക്കണ്ടറി, ഹൈസ്‌കൂള്‍, യു.പി, എല്‍.പി വിഭാഗങ്ങളിലായി ഭാഷാ പ്രസംഗങ്ങള്‍, നൃത്ത ശില്പങ്ങള്‍, ദേശഭക്തിഗാനങ്ങള്‍, നിശ്ചല ദൃശ്യങ്ങള്‍ തുടങ്ങിയ പരിപാടികള്‍ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ചു. സ്‌കൂള്‍ മനേജര്‍ ഫാ. ജോസ് പറപ്പള്ളി അധ്യക്ഷനായി. പ്രിന്‍സിപ്പല്‍ ഫാ. മനു കെ. മാത്യു മുഖ്യപ്രഭാഷണം നടത്തി. ഹെഡ്മാസ്റ്റര്‍ ഡേവിസ് റ്റി.ജെ ഫാ. വിപിന്‍, സ്‌കൂള്‍ ക്യാപ്റ്റന്‍ പത്മപ്രിയ തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






