മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരള കോണ്‍ഗ്രസ് ഉപവാസ സമരം ആഗസ്റ്റ് 20 ന് ഉപ്പുതറയില്‍
മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരള കോണ്‍ഗ്രസ് ഉപവാസ സമരം ആഗസ്റ്റ് 20 ന് ഉപ്പുതറയില്‍

ഇടുക്കി: മുല്ലപെരിയാര്‍ ഡാം ഡീക്കമ്മീഷന്‍ ചെയ്യണമെന്നാവിശ്യപ്പെട്ടുകൊണ്ട് കേരള കോണ്‍ഗ്രസിന്റെ ആഭിമുഖ്യത്തില്‍ ശക്തമായ സമര പരിപാടികള്‍ ആരംഭിക്കുമെന്നു കേരള കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് അഡ്വ.തോമസ് പെരുമന വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സുര്‍ഖി മിശ്രിതം ഉപയോഗിച്ചു നിര്‍മിച്ച അണക്കെട്ടിന് 130 വര്‍ഷം കാലപ്പഴക്കമുണ്ട്. മുല്ലപെരിയാര്‍ ഡി കമ്മീഷന്‍ ചെയ്യണമെന്നാവിശ്യപ്പെട്ട് സുപ്രീം കോടതിയില്‍ നിലവിലുള്ള കേസില്‍ കക്ഷിചേര്‍ന്ന് ഡാമിന്റെ സുരക്ഷാ പരിശോധന നടത്തുവാന്‍ ആവശ്യപ്പെടേണ്ട കേരള സര്‍ക്കാര്‍ കടുത്ത അവഗണനയാണ് ഈ വിഷയത്തില്‍ കൈക്കൊള്ളുന്നതെന്നും ഡാമിന്റെ സുരക്ഷയെക്കുറിച്ചു ആശങ്കപ്രകടിപ്പിക്കുന്നവരെ കേസെടുക്കുമെന്ന് പറഞ്ഞു ഭീഷണിപ്പെടുത്തുന്നത് ഫാസിസമാണെന്നും നേതാക്കള്‍ പറഞ്ഞു.
മുല്ലപ്പെരിയാറിന്റെ സുരക്ഷയെ സംബന്ധിച്ചു ജനങ്ങള്‍ക്കുള്ള ആശങ്ക പരിഹരിക്കുവാന്‍ സര്‍ക്കാര്‍ അടിയന്തരമായി സര്‍വ്വകക്ഷി യോഗം വിളിക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. കേരളത്തിന്റെ സുരക്ഷ തമിഴ്നാടിനു വെള്ളം എന്ന തത്വത്തിന്റെ അടിസ്ഥാനത്തില്‍ ഈ പ്രശ്‌നം പരിഹരിക്കുവാന്‍ സര്‍ക്കാര്‍ തയ്യാറാക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. വിഷയത്തില്‍ സര്‍ക്കാര്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നാവിശ്യപ്പെട്ട് ആഗസ്റ്റ് 20 തീയതി രാവിലെ 11 ന് ഉപ്പുതറയില്‍ ഏകദിന ഉപവാസം നടത്തപ്പെടും. കേരള കോണ്‍ഗ്രസ് വര്‍ക്കിംഗ് ചെയര്‍മാന്‍ അഡ്വ. പി.സി. തോമസ് സമരം ഉത്ഘാടനം ചെയ്യും ജില്ലാ പ്രസിഡന്റ് പ്രൊഫ. എം.ജെ ജേക്കബ് അധ്യക്ഷനാകും. അഡ്വ ജോസഫ് ജോണ്‍, അബു ജോസഫ് ജോണ്‍, ആന്റണി ആലഞ്ചേരി നോബിള്‍ ജോസഫ്, ജോസി ജേക്കബ്, ഷീല റ്റീഫന്‍ , വര്‍ഗീസ് വെടിയങ്കല്‍, ജില്ലാ വൈസ് പ്രസിഡന്റ് സിനു വാലുമേല്‍, ജോയി കൊച്ചുകരോട്ട,് ബിജു പോള്‍, ജോജി ഇടപ്പാളിക്കുന്നേല്‍, ബാബു കിച്ചേരി എം.ജെ കുര്യന്‍,ഒ.ടി ജോണ്‍, വി.എ ഉലഹന്നാന്‍ അഡ്വ ഷൈന്‍ വടക്കേക്കര, കെ.കെ വിജയന്‍ തുടങ്ങിയവര്‍ സംസാരിക്കും.
പത്രസമ്മേളനത്തില്‍ നേതാക്കളായ ഫിലിപ്പ് മലയാറ്റ് ,സജു പട്ടരുമഠം, സാബു വെങ്ങാവേലിയില്‍, ഒ.ടി ജോണ്‍ ഓലിക്കര തുടങ്ങിയവര്‍ പങ്കെടുത്തു.
What's Your Reaction?






