കല്യാണത്തണ്ട് മേഖലയില്‍ നിന്ന് വീടും സ്ഥലവും ഉപേക്ഷിച്ചുപോയത് നിരവധി കുടുംബങ്ങള്‍
കല്യാണത്തണ്ട് മേഖലയില്‍ നിന്ന് വീടും സ്ഥലവും ഉപേക്ഷിച്ചുപോയത് നിരവധി കുടുംബങ്ങള്‍

ഇടുക്കി: കല്യാണത്തണ്ടില്‍ വീടും സ്ഥലവും ഉപേക്ഷിച്ചു പോയത് നിരവധി കുടുംബങ്ങളാണെന്ന് പ്രദേശവാസികള്‍. കൈവശരേഖയടക്കം ലഭ്യമാവാതെ വന്നതോടെ ഏതെങ്കിലും ആവശ്യത്തിന് സ്ഥലം വില്‍ക്കുന്നതിനോ പണയം വെക്കുന്നതിനോ സാധിക്കാതെ വരുന്നതോടെയാണ് പലരും ഇവിടംവിട്ടുപോകുന്നതെന്നും ഇത് റവന്യൂ വകുപ്പിന്റെ ഗൂഢ നീക്കത്തിന്റെ ഫലമാണെന്നും പ്രദേശവാസികള്‍ പറഞ്ഞു. ആറു വര്‍ഷക്കാലയളവില്‍ 15 ഓളം കുടുംബങ്ങളാണ് കല്യാണത്തണ്ട് മേഖലയില്‍ നിന്ന് കുടിയിറങ്ങിയത്. മുമ്പ് കൈവശരേഖ ലഭിച്ചിരുന്ന മേഖലയില്‍ ഇപ്പോള്‍ റവന്യൂ വകുപ്പ് യാതൊരുവിധ രേഖയും തരുന്നതിനു തയ്യാറാകുന്നില്ലെയെന്നുമാണ് പ്രദേശവാസികളുടെ പരാതി. നിരവധി വീടുകളാണ് മേഖലയില്‍ ഇപ്പോള്‍ ആളൊഴിഞ്ഞു കിടക്കുന്നത്. പിഎംജിഎസ്‌വൈ റോഡ് ഉള്‍പ്പെടെ നിരവധി സര്‍ക്കാര്‍ പദ്ധതികള്‍ മേഖലയില്‍ നടപ്പിലാക്കിയിട്ടുണ്ട്. എന്നിട്ടും മേഖല റവന്യൂ ഭൂമിയാണെന്ന് വരുത്തി തീര്‍ക്കുന്നതിനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. മേഖല പുല്‍മേടായി കാണിച്ച് നിലവില്‍ ഇവിടെ താമസിക്കുന്നവരെ കുടിയിറക്കാനുള്ള നീക്കം റവന്യൂ വകുപ്പ് മുമ്പേ ആരംഭിച്ചതാണ്. അതിന്റെ ഭാഗമായി തന്നെയാണ് വീണ്ടും ബോര്‍ഡ് സ്ഥാപിച്ച് റവന്യൂ വകുപ്പ് നടപടികളുമായി മുന്നോട്ടുപോകുന്നത് എന്നും പ്രദേശവാസികള്‍ ആരോപിക്കുന്നു.
What's Your Reaction?






