തോണിത്തടിയില്‍ വന്‍തോതില്‍ ഏലക്ക മോഷണം
തോണിത്തടിയില്‍ വന്‍തോതില്‍ ഏലക്ക മോഷണം

ഇടുക്കി: അയ്യപ്പന്‍കോവില്‍ തോണിത്തടിയില്‍ വന്‍തോതില്‍ ഏലക്ക മോഷണം നടക്കുന്നതായി പരാതി. രാത്രിയാകുന്നതോടെ മോഷ്ടാക്കള്‍ കൃഷിയിടത്തിലെത്തി ഏലത്തിന്റെ ശരം ഉള്‍പ്പെടെ മുറിച്ചാണ് ഏലക്ക മോഷ്ടിക്കുന്നത്. കഴിഞ്ഞ ദിവസം തോണിത്തടി സ്വദേശി തോമസ് വരിക്കാന്റെ കൃഷിയിടത്തിലെ നൂറോളം ഏലച്ചെടികളില്‍ നിന്നും ശരം ഉള്‍പ്പെടെ മോഷ്ടിച്ച് ചാക്കില്‍ കെട്ടി കടത്താന്‍ ശ്രമിച്ചിരുന്നു. ഇതില്‍ ഒരു ചാക്ക് സമീപ പ്രദേശത്തുനിന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. ഇതിനുശേഷം കടുപ്പറമ്പില്‍ രതീഷിന്റെ കൃഷിയിടത്തിലും മോഷണം നടന്നു. സംഭവത്തില്‍ കര്‍ഷകര്‍ ഉപ്പുതറ പൊലീസില്‍ പരാതി നല്‍കി.
What's Your Reaction?






