സര്‍വീസ് പെന്‍ഷനേഴ്സ് യൂണിയന്‍ കട്ടപ്പന സബ് ട്രഷറി മാര്‍ച്ചും ധര്‍ണയും 10ന്
സര്‍വീസ് പെന്‍ഷനേഴ്സ് യൂണിയന്‍ കട്ടപ്പന സബ് ട്രഷറി മാര്‍ച്ചും ധര്‍ണയും 10ന്

ഇടുക്കി: സര്‍വീസ് പെന്‍ഷനേഴ്സ് യൂണിയന്‍ കട്ടപ്പന ബ്ലോക്ക് കമ്മിറ്റി 10ന് രാവിലെ 11ന് കട്ടപ്പന സബ് ട്രഷറിയിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തും. സംസ്ഥാന കൗണ്‍സില്‍ അംഗം എം കെ ഗോപാലപിള്ള ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് പ്രസിഡന്റ് ടോമി കൂത്രപ്പള്ളി അധ്യക്ഷനാകും. സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളായ കെ ശശിധരന്‍, കെ ആര്‍ രാമചന്ദ്രന്‍, ജില്ലാ കമ്മിറ്റിയംഗങ്ങളായ കെ പി ദിവാകരന്‍, ടി വി സാവിത്രി, ടി കെ വാസു തുടങ്ങിയവര്‍ സംസാരിക്കും. സമരത്തിന് മുന്നോടിയായി രാവിലെ 9.30 ന് ടീച്ചേഴ്സ് സൊസൈറ്റി ഹാളില്‍ യോഗവും ചേരും. 12-ാം പെന്‍ഷന്‍ പരിഷ്‌കരണം ഉടന്‍ ആരംഭിക്കുക, 11-ാം പെന്‍ഷന്‍ പരിഷ്‌കരണ ക്ഷാമാശ്വാസ കുടിശിക അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരമെന്ന് ബ്ലോക്ക് സെക്രട്ടറി കെ വി വിശ്വനാഥന്‍ അറിയിച്ചു.
What's Your Reaction?






