വണ്ടിപ്പെരിയാറില്‍ അയ്യപ്പന്‍മാര്‍ സഞ്ചരിച്ച കാര്‍ മറിഞ്ഞു
വണ്ടിപ്പെരിയാറില്‍ അയ്യപ്പന്‍മാര്‍ സഞ്ചരിച്ച കാര്‍ മറിഞ്ഞു

ഇടുക്കി: തെലങ്കാന സ്വദേശികളായ ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച കാര്‍ വണ്ടിപ്പെരിയാര്‍ 63-ാംമൈലില്‍ പെട്രോള്‍പമ്പിന് സമീപം തലകീഴായി മറിഞ്ഞു. വാഹനത്തിലുണ്ടായിരുന്ന നാല് പേര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഞായറാഴ്ച ഉച്ചയ്ക്ക് 12ഓടെയാണ് അപകടം. മറ്റൊരു വാഹനത്തെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ കാര്‍ നിയന്ത്രണംവിട്ട് എതിര്‍വശത്തെ മണ്ണ് തിട്ടയില്‍ ഇടിച്ച് മറിയുകയായിരുന്നു. നാല് തീര്‍ഥാടകര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. പ്രദേശവാസികള്‍ ഇവരെ പുറത്തെത്തിച്ചു. മോട്ടോര്‍ വാഹന വകുപ്പും വണ്ടിപ്പെരിയാര്‍ പൊലീസും നടപടി സ്വീകരിച്ചു.
What's Your Reaction?






