അയ്യപ്പന്‍കോവില്‍ പഞ്ചായത്തില്‍ ഓണച്ചന്ത പ്രവര്‍ത്തനമാരംഭിച്ചു
അയ്യപ്പന്‍കോവില്‍ പഞ്ചായത്തില്‍ ഓണച്ചന്ത പ്രവര്‍ത്തനമാരംഭിച്ചു

ഇടുക്കി: അയ്യപ്പന്‍കോവില്‍ കൃഷിഭവന്റെ നേതൃത്വത്തില്‍ ആരംഭിച്ച ഓണ ചന്തയുടെ പ്രവര്‍ത്തനോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ജയമോള്‍ ജോണ്‍സണ്‍ നിര്‍വഹിച്ചു. കാര്‍ഷിക വികസന ക്ഷേമ വകുപ്പിന്റെയും അയ്യപ്പന്‍കോവില്‍ കൃഷിഭവന്റെയും സംയുക്താഭിമുഖ്യത്തിലാണ് ഓണസമൃദ്ധി 2024 പ്രവര്‍ത്തനമാരംഭിച്ചത്. കര്‍ഷകരില്‍ നിന്നും 10% അധിക വിലയില്‍ ശേഖരിച്ച കാര്‍ഷിക ഉത്പന്നങ്ങള്‍ വിപണിയേക്കാള്‍ വിലകുറച്ച് ഉപഭോക്താക്കള്‍ക്ക് നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ് ഓണച്ചന്തകള്‍ നടത്തുന്നത് കൃഷി ഓഫീസര്‍ അന്നാ ഇന്മാനുവല്‍ പറഞ്ഞു. ഫോട്ടികോര്‍പ്പ് നേരിട്ട് കര്‍ഷകരില്‍ നിന്ന് ശേഖരിച്ച പച്ചക്കറികളും പഞ്ചായത്തിലെ വിവിധ കര്‍ഷകരില്‍ നിന്ന് ശേഖരിച്ച പച്ചക്കറികളുമാണ് ഓണ വിപണിയില്‍ വില്‍ക്കുന്നത്.
What's Your Reaction?






