ചിന്നക്കനാല്‍ 301 കോളനിയില്‍ നിലയുറപ്പിച്ച് ചക്കകൊമ്പന്‍
ചിന്നക്കനാല്‍ 301 കോളനിയില്‍ നിലയുറപ്പിച്ച് ചക്കകൊമ്പന്‍

ഇടുക്കി: ചിന്നക്കനാലില്‍ വീണ്ടും ചക്കകൊമ്പന്റെ ആക്രമണം.
301 കോളനിയില്‍ നിലയുറപ്പിച്ച ആന രാജേശ്വരി അയ്യപ്പന്റെ വീട് ആക്രമിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് ചക്കക്കൊമ്പന്‍ 301 കോളനിയിലെത്തിയത്. അരി ഉള്‍പ്പടെയുള്ള ഭക്ഷണ സാധനം ഭക്ഷിച്ച ശേഷമാണ് ആന ഇവിടെ നിന്നും മാറിയത്. വീട്ടില്‍ ആള്‍ ഇല്ലാതിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി. പ്രദേശവാസിയായ സെബാസ്റ്റ്യന്റെ നേരെ ആന പാഞ്ഞടുത്തു. ആനയെ കാട്ടിലേയ്ക്ക് തുരത്താന്‍ വനം വകുപ്പും നാട്ടുകാരും ശ്രമം നടത്തുന്നുണ്ട്.
What's Your Reaction?






